എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം

  • [[എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷംപഠിപ്പിച്ച പാഠം/*[ | പഠിപ്പിച്ച പാഠം*[]
പഠിപ്പിച്ച പാഠം

              പഠിപ്പിച്ചപാഠം
അതിജീവനത്തിന്റെ പുതിയ പാഠമേകി
ലോകം കണ്ടൊരു മഹാവ്യാധി
കൊറോണ വൈറസ്സെന്ന് പേർ
ലോകം വിളിച്ചു കോവിഡ് 19നെന്ന്.
      മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച
       അടുത്തിരിക്കാനോ അടുപ്പമാകാനോ ,
       പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം
       വീടിന്റെ രുചിയറിഞ്ഞ കാലം.
ജാതിയില്ല മതമില്ല രാഷ്ട്രമില്ല
നിറവുമില്ലയീ മഹാവ്യാധിയ്ക്ക്,
പ്രതിരോധിക്കാനോ മനുഷ്യനത്ര പോര
വൻ പക കൊണ്ടെന്തു കാര്യം
വൻ പണം കൊണ്ടെന്തു കാര്യം .
         ജാഗ്രത തന്നെ വേണം നമുക്ക്
          മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
          ദൈവത്തെയും അറിഞ്ഞിടേണം
        ഇനിയുള്ള കാലമെങ്കിലും നാം
        സ്നേഹമന്ത്രം ജപിച്ചിടേണം.
         
 

സ്വർഗ്ഗ എസ്സ് സനൽ
4 A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത