എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/പൊരുതിടേണം നല്ല നാളെയ്ക്കായ്

20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് (സംവാദം | സംഭാവനകൾ) (.)
പൊരുതിടേണം നല്ല നാളെയ്ക്കായ്      


ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്ന്
പൊരുതിടേണം കൊറോണക്കെതിരായ്
പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
പിഴുതെറിയുന്നു കേരളമൊന്നായ്
ഇനിയും പടരുന്ന ഈ മഹാമാരി
കേരളമൊന്നായ് പിഴുതെറിയും
മതമില്ല ജാതിയില്ലിവിടെ സമത്വം
ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
സുന്ദരമാം ഈ കേരളഭൂമിയെ
ചഞ്ചലമാട്ട‍ുന്നു ഇന്നിവിടെ
വീഴരുത് ; തളരരുത് ;
പൊരുതിടേണം കൊറോണക്കെതിരായ്...

ദേവനന്ദസ‍ുരേഷ്
8 E എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത