നീലമലകളും ഒഴുകും പുഴകളും നെൽക്കതിരുകൾ വിളയും പാടങ്ങളും ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം ഇതല്ലോ പ്രകൃതി തൻ വരദാനം പാറിക്കളിക്കും കിളികൾ തൻ നാദവും കാറ്റിലൊഴുകും മുളങ്കാടിൻ ഈണവും .ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം ഇതല്ലോ പ്രകൃതി തൻ വരദാനം മാലിന്യക്കൂമ്പാരമാക്കരുതേ പ്രകൃതിയാണമ്മയെന്നോർക്കുക പ്രകൃതിക്ക് വിനയാകാതിരിക്കൂ ദൈവത്തിൻ വരദാനമല്ലോ