ജി.എച്ച്.എസ്.എസ്. നെടുങ്ങോം
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |
---|---|
വിലാസം | |
നെടുങ്ങോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2010 | Ghssnedungome |
വിദ്യാലയചരിത്രം
നെടുങ്ങോം-
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ
ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും
ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ
അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള്‍ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയ ചിത്രഭൂമികയിലേക്ക് ഒരല്പം....
1957-ല്‍ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാര്‍ത്ഥികളുമായി
പഠനപ്രവര്‍ത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേര്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമര്‍കുട്ടിനമ്പ്യാരുടെ സ്മരണകളില്‍ തെളിയുന്നുണ്ട്.
ആറു വര്‍ഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ
സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട്
ശ്രീ.എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.
സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടില്‍ കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി നല്കിയതാണ്.
വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും, സര്‍വശ്രീ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാട്ട് കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗ്രാമവാസികളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയില്‍ നാരായണമാരാര്‍ - നാരായണിയമ്മ ദമ്പതികളാണ്.
ഇല്ലായ്മയുടെ മുള്‍വഴികളില്‍ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക് അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയില്‍ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട വിദ്യാലയത്തില്‍, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവര്‍ഷത്തില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പിറന്നു. 24വിദ്യാര്‍ത്ഥികള്‍ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു.
വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സര്‍വശ്രീ ഇ,കെ,നാരായണന്‍ നമ്പ്യാര്‍, സി.എ.മാരാര്‍, എ.കെ.ബാലകൃഷ്ണന്‍, സി.റ്റി.ജോണ്‍ മാസ്റ്റര്‍, എം.സി.കരുണാകരന്‍ മാസ്റ്റര്‍, കാഞ്ഞിരത്താംമണ്ണില്‍ വര്‍ഗീസ്, വി.ഡി.ജോസഫ് മാസ്റ്റര്‍, മുണ്ടയ്ക്കല്‍ അബ്രഹാം, പുന്നച്ചന്‍ മാസ്റ്റര്‍, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രന്‍നായര്‍, വി.സി.നാരായണന്‍, റ്റി.റ്റി.തോമസ്, പുത്തോളന്‍ കുഞ്ഞിരാമന്‍ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങല്‍ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മേഭലയിലെ ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീര്‍ഘകാലത്തെ കൊടുംവൈതരണികള്‍ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിര്‍ലോപമായ സഹായസഹകരണങ്ങളാല്‍ പണിതുയര്‍ത്തപ്പെട്ട കെട്ടിടങ്ങള്‍ നന്മയുടെ സ്മാരകങ്ങളാണ്. സമീപകാലത്ത് സ്കൂളിന്റെ ഭൌതികവും പഠനപരവുമായ ഉന്നതിക്ക് നേതൃത്വം നല്കിയ മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.എം.വിശ്വംഭരന്‍ മാസ്റ്റരുടെ സേവനങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു. മെയിന്‍ റോഡിനു വടക്കു വശത്തെ സ്കൂള്‍സ്ഥലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളില്‍ നാട്ടുകാരുടെയും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങള്‍ക്കിടയിലും വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ പൊതു പരീക്ഷകളിലും മത്സരവേദികളിലും പാഠ്യേതര പരിപാടികളിലും ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നേടുന്ന ഉന്നതവിജയങ്ങള്‍ക്കു പിന്നില്‍, അദ്ധ്വാനശീലം കൈമുതലാക്കിയ രക്ഷിതാക്കളുടെയും അര്‍പ്പണബോധമുള്ള അദ്ധ്യാപകരുടെയും സജീവസാന്നിദ്ധ്യമാണ് നിറയുന്നത്.
വിദ്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യാപകന്‍
വിദ്യാലയത്തിന്റെ 'ജീവിതഘട്ടങ്ങള്‍' ഒറ്റനോട്ടത്തില്‍
- 1957-ല്‍ ഏകാദ്ധ്യാപക വിദ്യാലയമായി ജനനം
- 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു
- 1981-ല്‍ ഹൈസ്കൂളായി സ്ഥാനക്കയറ്റം
- 2007-ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി
സുവര്‍ണജൂബിലി
2006-07-ല്‍ വിദ്യാലയത്തിന്റെ അര്‍ദ്ധശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സുവര്‍ണജൂബിലി സംഘടിപ്പിച്ചത്. ഫലവൃക്ഷത്തൈ നടല്‍, ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്നോത്തരി, പരിസ്ഥിതി പഠനക്ലാസ്, ഉപജില്ലാതല പരിസ്ഥിതി ഉപന്യാസമത്സരം, ഉപജില്ലാതല ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, പഞ്ചായത്തുതല പൂക്കളമത്സരം, ആദ്ധ്യാപകസംഗമവും വിരമിച്ചവരെ ആദരിക്കലും, ജൂബിലി കലോത്സവം, വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും രക്തനിര്‍ണയവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും, കാര്‍ട്ടൂണ്‍ ശില്‍പശാല, രാജാ രവിവര്‍മ്മയുടെ ഛായാചിത്രം അനാഛാദനം, സംഗീതസദസ്സ്, ചലച്ചിത്രോത്സവം, ജൂബിലി കായികമേള, പൂര്‍വവിദ്യാര്‍ത്ഥി സംഗമം, സുവര്‍ണജൂബിലി സ്മരണികാ പ്രകാശനം..... തുടങ്ങി സമസ്തമേഖലകളെയും ഉണര്‍ത്തിക്കൊണ്ടുള്ള ബൃഹത്തായ പരിപാടിയായിരുന്നു സുവര്‍ണജൂബിലിവര്‍ഷത്തില്‍ നടന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പരിമിതമായ കെട്ടിട സൌകര്യങ്ങള്‍ മാത്രമേയുള്ളൂ. വേണ്ടത്ര ക്ലാസ് മുറികളുടെ അഭാവത്താല്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്താന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.
വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂള്‍ കെട്ടിടങ്ങളുടെ വിവിധ ദൃശ്യങ്ങള്‍
ചിത്രം ഒന്ന്
അദ്ധ്യാപകര്‍
ഇ.ജെ.ജെയിംസ്,
ഹെഡ് മാസ്റ്റര്‍
എം.ഡി.ഉലഹന്നാന്‍,
പ്രിന്‍സിപ്പാള്‍
ഇ.ജെ.ജെയിംസ് , | ഹെഡ് മാസ്റ്റര്‍, | 04602 228477 |
എം.ഡി.ഉലഹന്നാന്‍, | പ്രിന്‍സിപ്പാള്‍, | 04602 213974 |
പ്രൈമറി വിഭാഗം
പേര് | സ്ഥലം | ലാന്‍ഡ്ഫോണ്‍ | മൊബൈല്‍ ഫോണ്‍ | ഇ-മെയില്‍ വിലാസം |
---|---|---|---|---|
അബ്ദുള്‍ മജീദ് വി.പി. | ഐച്ചേരി | 04602 265282 | 9497608979 | vpabdulmajeed@gmail.com |
ആഷിക് ബി.ടി. | ചെങ്ങളായി | 04602 839295 | 9495433785, 9497763863 | ashikbt@gmail.com |
കനകരാജന്‍ ഇ. | കൂട്ടുംമുഖം | 04602 232267 | 9048705135 | kanakarajane@gmail.com |
കുമാരന്‍ കെ.പി. | പയ്യാവൂര്‍ | 9446678417 | ||
തങ്കമണി കെ. | കാവുമ്പായി | 04602 265965 | ||
നിഷ സി.വി. | കോട്ടൂര്‍ | 04602 233302 | ||
പത്മാവതി പി. | ഐച്ചേരി | 04602 265090 | ||
ബെന്നി കുര്യന്‍ | പയ്യാവൂര്‍ | 04602 210401 | 9495723201 | bkpayyavoor@gmail.com |
മിനി പി.കെ. | കൊളക്കാട് | |||
മേരി സി.എഫ്. | നെല്ലിക്കുറ്റി | 04602 2809035 | ||
രമേശന്‍ എം.വി. | ഐച്ചേരി | 04602 2895213 | 9496356877 | |
രാഘവന്‍ കെ. | പരിപ്പായി | 04602 230898 | 9497696687 | |
രാധാമണി വി.വി. | കൂട്ടുംമുഖം | 04602 231226 | 9847560904 | |
സാലി പി.എം. | ചന്ദനക്കാംപാറ | 04602 215252 | 9497609198 | |
ഹൈസ്കൂള്‍ വിഭാഗം
പേര് | സ്ഥലം | ലാന്‍ഡ് ഫോണ്‍ | മൊബൈല്‍ ഫോണ്‍ | ഇ-മെയില്‍ വിലാസം |
---|---|---|---|---|
ഉണ്ണികൃഷ്ണന്‍ കെ.വി. | പയ്യാവൂര്‍ | 04602 210211 | 9447689311 | unnikrishnanpayyavoor@yahoo.com |
എല്‍സമ്മ കെ.എ. | ഐച്ചേരി | 04602 265027 | 9447800014 | - |
എല്‍സമ്മ സിറിയക് | ചന്ദനക്കാംപാറ | 04602 215490 | - | - |
ചന്ദ്രന്‍ പഴയടത്ത് | ചക്കരക്കല്ല് | 04972 852555 | 9895310621 | - |
ജനാര്‍ദ്ദനന്‍ എം. | എള്ളരിഞ്ഞി | 04602 265222 | 9447688646 | mjanardhananm@gmail.com |
ജോണി മാത്യു | ചന്ദനക്കാംപാറ | 04602 215112 | 9495351961 | - |
ജോയ് കെ.ജോസഫ് | പയ്യാവൂര്‍ | 04602 210747 | 9495894947 | - |
ദിലീപ് ദേവ് | ഐച്ചേരി | 04602 265508 | 9496356878 | - |
പത്മരാജന്‍ | ചുഴലി | 04602 268236 | 9495319609 | padmarajan.v@gmail.com |
പങ്കജവല്ലി എം.പി. | മുണ്ടാനൂര്‍ | 04602 228119 | 9496213010 | - |
മേരി ജോണ്‍ | ചുണ്ടപ്പറമ്പ് | 04602 265666 | - | - |
മേഴ്സിക്കുട്ടി അഗസ്റ്റിന്‍ | ഉളിക്കല്‍ | |||
രാമചന്ദ്രന്‍ കെ.വി. | ഉളിക്കല്‍ | 04602 229411 | 9744127924, 9446776824 | artistramachandran@gmail.com, artistram@bsnl.in |
ലിയോ ഫ്രാന്‍സിസ് | എടൂര്‍ | 04902 450054 | 9947595633 | - |
ലിസി മാത്യു | പൂപ്പറമ്പ് | 04602 212782 | - | - |
ഷീലാകുമാരി എം.കെ. | അഞ്ചരക്കണ്ടി | 04902 308932 | 9497042087 | - |
ഷൈനി ജോസ് | മുണ്ടാനൂര്‍ | - | ||
സിബി സെബാസ്റ്റ്യന്‍ | തിരൂര്‍ | - | 994678873 | - |
സുഹ്റാബീവി കെ.എ. | ഏരുവേശി | 04602 213890 | 9495051210 | - |
ഹയര്‍ സെക്കന്‍ഡറി വിഭാഗം
പേര് | സ്ഥലം | ലാന്‍ഡ്ഫോണ്‍ | മൊബൈല്‍ ഫോണ്‍ | ഇ-മെയില്‍ വിലാസം |
---|---|---|---|---|
അഭിഷേക് യു. | ||||
കുഞ്ഞികൃഷ്ണന്‍ ഇ. | കാഞ്ഞിലേരി | |||
ഗോവിന്ദന്‍ ഇ.കെ. | കാവുമ്പായി | 04602 266293 | 9446062656 | ekgovindan@yahoo.co.in |
ജേഷ്മ സി.കെ. | ||||
ദീപ പി.മാണി | പ് ടാരി (നെടുങ്ങോം) | |||
പത്മസുധ പയ്യന്‍ | ||||
പ്രവീണ്‍ റ്റി.സി. | എള്ളരിഞ്ഞി | |||
പ്രിയ പി.വി. | ||||
ബിന്ദു എ.ആര്‍. | ||||
രഞ്ജിത്ത്ബാബു ഇ.ആര്‍. | വട്ടിപ്രം (പിണറായി) | |||
രാമചന്ദ്രന്‍ കെ.കെ. | കോട്ടൂര്‍ (ശ്രീകണ്ഠപുരം) | |||
ലസിത കെ.പി. | കോഴിക്കോട് | |||
സജിത പി. | നിടുവാലൂര്‍ | |||
സനൂജ സെബാസ്റ്റ്യന്‍ | ||||
സിനി കെ.വൈ. | ||||
സിനി മാത്യു | പാല്‍ച്ചുരം (കൊട്ടിയൂര്‍) | |||
സ്മിത കെ.പി. |
അദ്ധ്യാപകേതര ജീവനക്കാര്‍
പേര് | സ്ഥലം | ലാന്‍ഡ് ഫോണ്‍ | മൊബൈല്‍ ഫോണ്‍ | ഇ-മെയില്‍ വിലാസം |
---|---|---|---|---|
അനീഷ് ജോസഫ് | ചെമ്പേരി | - | 9496137793 | anishjoseph83@reddifmail.com |
കമലാക്ഷി വി. | ചെരിക്കോട് | - | 04602 266096 | - |
കുഞ്ഞികൃഷ്ണന്‍ കെ. | ചെരിക്കോട് | - | 9497231085 | - |
പ്രിയ ജി.നായര്‍ | കാവുമ്പായി | 04602 265276 | - | - |
ബാലന്‍ കെ. | പയ്യാവൂര് | - | 9497040232 | - |
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ നറുംപാല്‍ നുകര്‍ന്ന് ലോകത്തിന്റെ വിശാലവീഥികളില്‍ നിരവധി പേര്‍ ജീവനം നേടുന്നു.
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളില്‍ വിരിയുന്ന അഭിമാനമലരുകള്‍...
അവരുടെ ലഘുചേതനയില്‍ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങില്‍ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകള്‍...
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കര്‍മ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകള്‍...
നിസ്വാര്‍ത്ഥതയും സമര്‍പ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകര്‍....
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്.
എസ്.എസ്.എല്‍.സി. വിജയശതമാനം :
- 2006-ല്‍ 92
- 2007-ല്‍ 96.5
- 2008-ല്‍ 100
- 2009-ല്‍ 99.5
സ്കൗട്ട്സ് & ഗൈഡ്സ്
വിദ്യാലയത്തില്‍ ഒരു സ്കൌട്ട് ട്രൂപ്പും ഒരു ഗൈഡ് കമ്പനിയും സജീവമായി പ്രവര്‍ത്തിക്കുന്നു.
സ്കൌട്ട് ട്രൂപ്പില്‍ നാലു പട്രോളുകളിലായി 32 അംഗങ്ങളുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു തവണ പട്രോള്‍ മീറ്റിംഗും ഒരു ട്രൂപ്പ് മീറ്റിംഗും ചേരുന്നു. സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ.വി.രാമചന്ദ്രന്‍.
ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി സി.എഫ്.മേരി.
(അപൂര്‍ണം)
ചിഹ്നദാനച്ചടങ്ങ്
സ്കൌട്ട് ട്രൂപ്പ് യൂണിറ്റ് ഉദ്ഘാടനം: വിവിധ ദൃശ്യങ്ങള്‍
കണ്ണൂര്‍ ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ (സ്കൌട്ട്സ്) ശ്രീ. വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു
കലോത്സവം
വിവിധ തലങ്ങളിലുള്ള സ്കൂള്‍ കലോത്സവ വേദികളില്‍ വിദ്യാലയം നിസ്തുലമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി (2008, 2009) ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍മാരാണ്.
ഈ വര്‍ഷം യു.പി.വിഭാഗത്തിലും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിക്കൊണ്ട് ഇരട്ടവിജയം നേടിയിരിക്കുകയാണ്.
ജില്ലാ സ്കൂള്‍ കലോത്സവ(2009-2010)ത്തില്‍ വിദ്യാലയത്തിലെ പ്രതിഭകള്‍ വിവിധയിനങ്ങളില്‍ സമ്മാനാര്‍ഹരായി:
അനുപമ മോഹന്‍ (പദ്യംചൊല്ലല്‍- ഹിന്ദി)
ഋത്വിക് എസ്.ചന്ദ് (ചിത്രരചന- പെന്‍സില്‍, ചിത്രരചന- ജലച്ചായം)
ജ്യോത്സ്ന കെ.ജോസ് (കഥാരചന- ഹിന്ദി)
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഹിന്ദി പദ്യംചൊല്ലലില്‍ അനുപമ മോഹന്‍ എ ഗ്രേഡ് നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ സജീവമായി നടക്കുന്നു.
'ഓരോ ക്ലാസിനും ഓരോ കൈയെഴുത്തുമാസിക' എന്ന പരിപാടി വിജയകരമായി നടപ്പിലാക്കി.
ഉപജില്ലാ-ജില്ലാതല സാഹിത്യോത്സവങ്ങളില്‍ ഈ വിദ്യാലയം സ്തുത്യര്‍ഹമായ വിജയങ്ങള്‍ നേടുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി (2007, 2008, 2009)ഉപജില്ലാതല സാഹിത്യോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്നു.
ഈ വര്‍ഷം യു.പി.വിഭാഗത്തിലും ചാമ്പ്യന്‍മാരാകാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.
ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി
'മികവ്' പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ തയ്യാറാക്കിയ അനന്യപദ്ധതിയാണ് ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ നെടുങ്ങോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയപര്‍വത്തിന്റെ നിറവില്‍ മറ്റൊരു വര്‍ണക്കാഴ്ചയൊരുക്കിക്കൊണ്ട്, പഠിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറിയിരിക്കുന്നു. വിജ്ഞാനത്തിന്റെയും സര്‍ഗപ്രതിഭയുടെയും കൌതുകത്തിന്റെയും വിളനിലമായി സ്കൂള്‍ ലൈബ്രറി ഹാളിലാണ് ഗാലറി ഒരുക്കിയിട്ടുള്ളത്. ആറു വയസ്സിനിടയില്‍ അറുപതു വര്‍ഷത്തെ സര്‍ഗാര്‍ജ്ജവം തെളിയിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ, ചിത്രകലാലോകത്തെ അത്ഭുതപ്രതിഭ എഡ്വിന്‍ തോമസ് ക്ലിന്റിന്റെ നാമധേയത്തിലാണ് ഫോട്ടോ-ആര്‍ട്ട് ഗാലറി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് എന്നെന്നും ഉപകാരപ്പെടുന്ന ഒരു പ്രവര്‍ത്തനമായിരിക്കണം 'മികവ്' എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്, സ്കൂള്‍ ലൈബ്രറിയില്‍ ഒരു ഫോട്ടോ-ആര്‍ട്ട് ഗാലറി എന്ന പുതുമയുള്ള ആശയം പ്രാവര്‍ത്തികമാക്കിയത്.
മനുഷ്യസംസ്കൃതിയുടെ നാളിതുവരെയുള്ള പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നിരവധി പ്രതിഭകളുണ്ട്. സാമൂഹ്യ-കലാ-സാംസ്കാരിക-സാഹിത്യ-ശാസ്ത്രരംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വങ്ങളെക്കുറിച്ച് പുതുതലമുറയില്‍ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് 'ഫോട്ടോ-ആര്‍ട്ട് ഗാലറി'യിലൂടെ സഫലമാവുന്നത്.
ലക്ഷ്യങ്ങള്‍
- അന്വേഷണാത്മക പഠനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തല്‍
- ലോകത്തിലെ സര്‍വകാലത്തെയും മികച്ച കലാസൃഷ്ടികള്‍ കണ്ടെത്തി, അവയുടെ പകര്‍പ്പുകള്‍ ശേഖരിക്കലും അവ കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്തലും
- പ്രശസ്ത വ്യക്തികളെ ചിത്രവായനയിലൂടെ തിരിച്ചറിയല്‍
- പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രക്രിയ ആസ്വാദ്യകരമാക്കല്‍
- ക്ലാസിക്കല്‍ കലാസൃഷ്ടികളെ വായിച്ചറിയുവാനുള്ള അനുശീലനം എളുപ്പമാക്കല്‍
- ഗാലറിയുടെ ദൃശ്യാനുഭവം ഉള്‍ക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രചനകള്‍ നടത്തുവാനുള്ള പ്രചോദനം നല്‍കല്‍
- കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്‍ശനവും നിരൂപണബോധമുണര്‍ത്തലും
- ലൈബ്രറിയെ കൂടുതല്‍ ആകര്‍ഷകമാക്കി കുട്ടികളില്‍ പുതുവായനാശീലം രൂപപ്പെടുത്തല്‍
ഗാലറിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്, പ്രശസ്ത ചിത്രകാരനും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ കെ.എം.ശിവകൃഷ്ണന്‍ മാസ്റ്ററാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ വൈവിധ്യവും ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിലെ വ്യതിരിക്തതയുമാണ് ഗാലറിയെ ഏറെ ആകര്‍ഷകമാക്കുന്നത്. സാഹിത്യം, സംസ്കാരം, സംഗീത-നൃത്ത-നാട്യ-ശില്‍പ്പ-ചിത്രകലകള്‍, രാഷ്ട്രതന്ത്രം, ശാസ്ത്രം, ചരിത്രം തുടങ്ങി, മനുഷ്യജീവിതത്തിന്റെ ബഹുമുഖമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും സ്മരിക്കപ്പെടേണ്ടവരുടെയും വലിയ ഛായാചിത്രങ്ങള്‍, കലാസൃഷ്ടികള്‍, വിദ്യാലയത്തിലെ സര്‍ഗപ്രതിഭകളുടെ മനോഹരരചനകള്‍, വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സൃഷ്ടികള്‍, കുട്ടികളുടെ കരവിരുതില്‍ രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന ആശംസാകാര്‍ഡുകളുടെ സമാഹാരം... തുടങ്ങി സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ഒരു വന്‍ ചിത്രശേഖരമാണ് ഗാലറിയെ സമ്പന്നമാക്കിയിരിക്കുന്നത്.
ഗാലറിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. അവര്‍ക്കായി പുതുമയാര്‍ന്ന പ്രവര്‍ത്തനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ സജീവമായിരിക്കുകയാണ് അദ്ധ്യാപകര്‍. പിക്കാസോയുടെ 'ഗ്വെര്‍നിക്ക'യും, ദാലിയുടെ 'വിട്ടുമാറാത്ത സ്മരണ'യും, ഡാവിന്‍ചിയുടെ 'മൊണാലിസ'യും, മൈക്കേല്‍ ആഞ്ജലോയുടെ 'അന്ത്യന്യായവിധി'യും, രവിവര്‍മ്മയുടെ 'ഹംസദമയന്തി'യുമെല്ലാം മുന്നില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍; റിയലിസവും സര്‍റിയലിസവും ക്യൂബിസവും ഇംപ്രഷനിസവുമെല്ലാം ചിത്രവായനയിലൂടെ തിരിച്ചറിയുന്ന സംതൃപ്തി വിദ്യാര്‍ത്ഥികളുടെ മുഖങ്ങളില്‍ വിരിയുന്നു. ഐന്‍സ്റ്റൈന്റെ ചിന്തോദ്ദീപകമായ ദൃഷ്ടികളില്‍ 'ആപേക്ഷികത'യുടെ ദ്രവ്യസ്ഥലകാലസാതത്യം കണ്ടെത്തുമ്പോള്‍, സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭയുടെ നിഷ്കളങ്കമായ കണ്ണുകളില്‍ അതിനു പുതിയ വ്യാഖ്യാനങ്ങള്‍ അവര്‍ തേടുന്നു.
വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍
നാടകശില്‍പ്പശാല
കഥകളി ശില്‍പ്പശാല
കുട്ടികളുടെ ക്രിസ് മസ് സൌന്ദര്യം
ഹരിതം- ദി ഇക്കോ ക്ലബ്
(അപൂര്‍ണം)
വര്‍ണം ചിത്രകലാവേദി
(അപൂര്‍ണം)
സ്വരം സംഗീതവേദി
(അപൂര്‍ണം)
കൈയെഴുത്തുമാസിക
സ്കൂള്‍ വാര്‍ത്താപത്രം
'നിരന്തരം'
മാനേജ്മെന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- എസ്.പി.രാമര്‍കുട്ടി നമ്പ്യാര്‍ (1957)
- സി.റ്റി.ജോണ്‍
- ബാലന്‍
- സി.കെ.കുഞ്ഞന്‍
- എം.സി.കരുണാകരന്‍ നമ്പ്യാര്‍ (1974-1980)
- സി.റ്റി.ജോണ്‍ (1980-81)
- വി.ഡി.ജോസഫ് (1982-84)
- എം.സുഹറാബീവി (1984)
- ലൂയിസ് കൊളന്തൈരാജ് (1985)
- കെ.കെ.ശാന്തമ്മ (1986)
- മീനാക്ഷിയമ്മ (1987)
- കെ.കെ.ജോസഫ് (1988)
- ഐ.വി.വാസുദേവന്‍ (1989)
- പി.ജെ.പൊന്നമ്മ (1990)
- കെ.കെ.ശാന്ത (1991)
- ജെസ് ലെറ്റ് ബെല്‍ (1992)
- കെ.ഗോവിന്ദന്‍ (1992)
- ശാന്തകുമാരി (1993)
- എ.കുമാരന്‍ (1994)
- വി.കെ.സുബ്രഹ്മണ്യന്‍ (1995)
- എ.മൊയ്തീന്‍ (1995-99)
- കെ.എം.വിശ്വംഭരന്‍ (1999-2004)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|