പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ഉണർത്തുപാട്ട്

20:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണർത്തുപാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർത്തുപാട്ട്

മനോഹരമായ ഒരു കൊച്ചുഗ്രാമമായിരുന്നു കൃഷ്ണപുരം.പ്രകൃതിയോടിണങ്ങിയാണ് ആ നാട്ടിലുള്ളവർ ജീവിച്ചിരുന്നത്.കൃഷിയായിരുന്നു അവരുടെ പ്രധാന തൊഴിൽ .നെല്ല്, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയവയെല്ലാം അവർ കൃഷി ചെയ്തിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം ആ നാട്ടിലേക്ക് മറുനാട്ടിൽ നിന്ന് ഒരു സഞ്ചാരി വന്നു. കൃഷ്ണപുരം ഗ്രാമത്തിലുള്ളവരുടെ കൃഷി നശിപ്പിക്കണം, അവിടുള്ളവരാരും ഇനി കൃഷി ചെയ്യരുത് ,ഈ തീരുമാനത്തോടെയാണ് അയാൾ വന്നത്. പക്ഷേ ഇതൊന്നും അറിയാതെ നാട്ടുകാർ അയാളെ സൽക്കരിച്ചു. അയാൾ നാട്ടുകാരോട് പറഞ്ഞു .
" ഞാൻ വലിയൊരു കൃഷിക്കാരനാണ്. എനിക്ക് കൃഷി കാര്യങ്ങൾ നല്ലതുപോലെ അറിയാം".
ഇതു കേട്ട് നാട്ടുകാർക്ക് സന്തോഷമായി.ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അയാൾ പറഞ്ഞു
"ഈ നെൽകൃഷി കൊണ്ടൊന്നും ഫലമില്ല"പണം കിട്ടുന്ന നല്ല ഒരു കൃഷി ഞാൻ പറയാം, റബർ കൃഷി "
റബർപാലു വിറ്റ് കാശുണ്ടാക്കാം, എന്നാൽ ഒരു വൃദ്ധ കർഷകൻ മാത്രം ഇതിനോട് യോജിച്ചില്ല. ബാക്കിയുള്ളവരെല്ലാം റബർ കൃഷി ചെയ്യാൻ തുടങ്ങി.എന്നാൽ വൃദ്ധൻ മാത്രം നെൽക്കൃഷി ചെയ്തു. നാളുകൾകടന്നു പോയി.റബർ കൃഷിയിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങി. അങ്ങനെയിരിക്കെ മഴക്കാലം തുടങ്ങി.റബർ കൃഷി നഷ്ടത്തിലായി. എല്ലാവരും പട്ടിണിയിലായി. അപ്പോൾ വൃദ്ധ കർഷകൻ താൻ കൃഷി ചെയ്ത നെല്ല് അരിയാക്കി എല്ലാവർക്കും നൽകി. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ തെറ്റ് മനസ്സിലായി. എല്ലാവരും കൂടി സഞ്ചാരിയെ അവിടെ നിന്നും ഓടിച്ചു. വീണ്ടും കൃഷ്ണപുരം ഗ്രാമത്തിൽ ഞാറ്റു പാട്ടിന്റെയും കൊയ്തു പാട്ടിന്റെയുമെല്ലാം ഈണം ഉയർന്നു കേൾക്കാൻ തുടങ്ങി

ശ്രീഹരി കെ.എസ്
5 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ