കേരളം നമ്മുടെ നാട് ദൈവത്തിൻെറ നാട് മാനവരെല്ലാം ഒന്നായ് വാണിടും കേരളം നമ്മുടെ നാട്. കേരളത്തിൻ മഹത്വത്തെ ലോകമെങ്ങും വാഴ്ത്തുന്നു മഹാമാരികൾ വന്നീടിൽ കേരളമെന്നുമൊന്ന്... ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങി തുടച്ചുനീക്കും കഷ്ടതകൾ വ്യക്തിശുചിത്വം പാലിച്ചീടും കേരളമെന്നും ഒറ്റക്കെട്ടായി കാറ്റായ് മഴയായ് വ്യാധികളായ് ഓരോന്നിങ്ങനെ വന്നീടിൽ കേരളമെല്ലാം അതിജീവിക്കും ഒറ്റക്കെട്ടായി ഒറ്റമനസ്സായി...