ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മടുത്തു വല്ലാതെ
മടുത്തു വല്ലാതെ
ഈ കൊറോണ എന്തൊരു പരീക്ഷണമാണ്. മാസം ഒന്ന് കഴിഞ്ഞു ലോക് ഡൗണായിട്ട്. പുറത്തിറങ്ങരുതെന്ന് കർശന നിയമവും. മുമ്പൊക്കെ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നതാ. അതും നിർത്തിയിരിക്കുന്നു ഈ കൊറോണ.വീട്ടിലിരുന്നു മടുത്തു. ആകെയുള്ള രസം കുഞ്ഞു പെങ്ങളും അവളോടൊപ്പമുള്ള കളികളും. നിശ്ചിത സമയം മൊബൈലിൽ ഗെയിം കളിയും .പിന്നെ ചിത്രം വര ,കഥാപുസ്തകങ്ങൾ വായന. എങ്ങനേയും സമയം പോകുന്നില്ല. കൂട്ടുകാർ ദിവസവും ഒന്നിച്ച് കളിക്കുന്നു. ഈ ഉമ്മക്കെന്താ എന്നേം വിട്ടാല് ."അവരെല്ലാം പോന്നുണ്ടല്ലോ. പിന്നെന്താ എന്നേം വിട്ടാല്?" ഞാൻ ചോദിച്ചു. പുറത്തിറങ്ങിയുള്ള കളിയൊന്നും വേണ്ടാന്ന് ഉമ്മ പറഞ്ഞു. ഒരു ദിവസം ഞാനും ഉമ്മാൻ്റെ വാക്ക് കേൾക്കാതെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി. കളി നല്ല ഫോമിലെത്തിയപ്പോൾ അതാ ഒരു പോലീസ് വണ്ടി പാഞ്ഞു വരുന്നു.ഞാൻ ഓടി അടുത്ത വീട്ടിൽ കേറി. എന്താ മോനേ ? എന്ന് അവിടത്തെ ഇത്താത്ത ചോദിച്ചു. പോലീസ് വന്ന കാര്യം ഞാൻ പറഞ്ഞു.കൂട്ടുകാരും ഇക്കാക്കമാരും ഓടിയത് ഞാൻ കണ്ടിരുന്നു.എന്താ ഓട്ടം! പോലീസ് പോയെന്ന് മനസ്സിലായപ്പോൾ ഞാൻ പുറത്തിറങ്ങി. മെല്ലെ വീട്ടിലേക്ക്. അപ്പോഴാണത് കണ്ടത്. അവിടെയുണ്ടായിരുന്ന വണ്ടികളുടെ കാറ്റ് അഴിച്ചു വിട്ടിരിക്കുന്നു. താക്കോലുകളും മൊബൈലുകളും കാണാനില്ല. പോലീസ് കൊണ്ടുപോയി പോലും.ഇത് വല്ലാത്ത ഒരു അവസ്ഥയായിപ്പോയി. ഈ മഹാ രോഗം തീർന്ന് നമ്മുടെ ആ പഴയ ജീവിതം വേഗം തിരിച്ചുകിട്ടിയാ മതീന്നായി...
|