കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/സ്വപ്നം

20:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

പറയുവാൻ ഏറെയുണ്ടെൻ ഹൃദയത്തി‍‍ൽ,
ഒരോമൽ കിനാവിൻെറ വേലിയേറ്റം
മഴയൊന്നു നനയണം പുഴയായ് ഒഴുകണം
ഒരു മൃദു തളിരിൻെറ ഉയിരാവണം
മലയാവണം പിന്നെ മേടാവണം
ഒരു മഞ്ഞുതുള്ളിതൻ കുളിരാവണം
മഴവില്ലിനേഴഴകായിടേണം പിന്നെ
ഒരു കുഞ്ഞു പൂവിൻെറ ചിരിയാവണം
കാറ്റാവണം, കനിവാവണം, കാട്ടിൽ
പാഴ്‍മുളംതണ്ടിൻെറ പാട്ടാവണം
നീയെൻെറ പ്രാണൻ, നീയെൻെറ ജീവൻ"
കാടിൻെറ കാതിൽ മൊഴിഞ്ഞിടേണം
പൂത്തുമ്പിയാകണം പൂന്തിങ്കളാകണം
ഒരു പിടിമണ്ണിൽ അലിഞ്ഞിടേണം.
 

ഐശ്വര്യ രൂപൻ
9 A കെ എം ജി വി എച്ച് എസ് എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത