സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/ലോക്ക്ഡൗൻ
ലോക്ക്ഡൗൻ
ദേവുവും രാധയും അയൽക്കാരാണ്. അവർ ഒരേ സ്ക്കൂളിലാണ് പഠിക്കുന്നത്. സ്ക്കൂളിൾ ഇപ്രാവശ്യം നേരത്തെ അവധി കിട്ടി. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വയ്യ. ലോക്ഡൗണും പ്രഖ്യാപിച്ചു. ബോറടിച്ചിട്ടു എന്തു ചെയ്യണമെന്നറിയാതെ ദേവു മുറ്റത്തേക്കിറങ്ങി. അപ്പോഴാണ് മതിലിനപ്പുറത്തു രാധയെ കണ്ടത്. അവൾ ഓടി അവിടെ ഒരു കല്ലിനു മുകളിൽ കയറിനിന്ന് തല മതിലിനു മുകളിട്ട് രാധയോട് പറഞ്ഞു നീ അവിടെ എന്തു ചെയ്യുകയാ. അച്ഛനുമമ്മയും എന്നോട് ഇവിടന്നു പുറത്തിറങ്ങരുതെന്ന് പറഞ്ഞിരിക്കുവാ. എന്തോ പ്രശ്നം ഉണ്ട്. അപ്പോൾ രാധ പറഞ്ഞു അതിനു കാരണം കൊറോണയാണ്. കൊറോണയോ ? അതെന്തു സാധനം ദേവു അതിശയത്തോടെ ചോദിച്ചു. രാധ ചിരിച്ചുകൊണ്ട് പറഞ്ഞു അതു സാധനനൊന്നുമല്ല അതൊരു രോഗമാ. ഒരു വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗം. അസുഖം വന്നാൽ ആശുപത്രിയിൾ പോണം അതിനെന്തിനാ നമ്മളെ പുറത്തിറങ്ങണ്ട എന്നു പറയുന്നത്.ദേവു സംശയത്തോടുകൂടി ചോദിച്ചു. അപ്പോൾ രാധ പറഞ്ഞു ഇത് ഒരു പകർച്ചവ്യാധിയാണ്. കൂടാതെ ഇതിനു ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് ഈ അസുഖം വന്നു ലോകത്തിന്റെ പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്നുണ്ട്. അയോ കഷ്ടമായല്ലോ ! ദേവു വിഷമത്തോടുകൂടി പറഞ്ഞു. ഇതു പകരാധിരിക്കാൻ എന്തു ചെയ്യാൻ പറ്റും. അപ്പോൾ രാധ പറഞ്ഞു ഇതിനെ പേടിക്കേണ്ട കാര്യമൊന്നുമില്ല. നമ്മളൊന്നു സൂക്ഷിച്ചാൽ ഈ പകർച്ചവ്യാധിയെ പിടിച്ചു നിർത്താൻ നമുക്ക് സാധിക്കും. അതെങ്ങനെ ദേവു ആശ്ചര്യത്തോടു കൂട് ചോധിച്ചു. രാധ പറഞ്ഞു തുടങ്ങി സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, ചുമയ്ക്കു൩ോഴും തുമ്മു൩ോഴും കൈയും തൂവാലയും ഉപയോഗിച്ച് വായ് മൂടുക. ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കുക, ഇതിനുവേണ്ടിയാണ് ആരും പുറത്തിറങ്ങരുതെന്ന് പറയുന്നത്. അത്യാവശ്യ കാര്യങ്ങൽക്ക് പുറത്തിറങ്ങുന്നർ മാസ്ക്ക് നിർബന്ധമായും ധരിക്കമണം. ദേവു പറഞ്ഞു ഇതെല്ലാം പാലിക്കേണ്ടവ തന്നെയാണ്. പക്ഷേ വീടിനകത്തിരുന്നു ഒന്നും ചെയ്യാനില്ലാതാകു൩ോൽ നമ്മുക്കു ബോറടിക്കില്ലേ രാധേ? . രാധ ചിരിച്ചു കൊണ്ട് പറഞ്ഞു ആരു പറഞ്ഞു നമുക്ക് ഒന്നും ചെയ്യാനില്ലന്ന്. പുസ്തകങ്ങൾ വായിക്കാം, പാട്ടു കേൽക്കാം, നമ്മുക്ക് ഇഷ്ടമുള്ളതൊക്കെ വരയ്കാം, അമ്മയെ സഹായിക്കാം, പൂത്തോട്ടം മനോഹരമാക്കാം, പച്ചക്കറിത്തോട്ടം ഒരുക്കാം, വീട് മനോഹരമാക്കാം, അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ നമുക്ക് ,ചെയ്യാൻ സാധിക്കും. ദേവൂ നീ എവിടെയാ ? അമ്മ വീടിനുള്ളിൽ നിന്ന് നീട്ടി വിളിച്ചു. ദാ വരുന്നു അമ്മേ .രാധേ ഞാൻ പോട്ടെ. ഇതെല്ലാം മാറിയിട്ട് നമ്മുക്ക് വീണ്ടും കാണാം എന്നു പറഞ്ഞു അവൽ വീടിനുളളിലേക്ക് കയറി.
തിരുവനന്തപുരം |