ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം
പ്രകൃതിയുടെ ഗതി
മാവേലി വാണൊരു മല നാടിന്റ
മാറിയ ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ..
ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന
ചേലുളള ഒരുമ്മ ഇതെങ്ങുപോയി?
കാറ്റിന്റെ താളത്തിൽ അന്തിയിലെത്തുന്ന
പാലപ്പൂ മണമിതെങ്ങുപോയി ?
തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന
മീനുകൾ ചാവുന്നത് എന്തുകൊണ്ട് ?
മാലിന്യം റോഡിലൂടൊഴുകുന്നതാരാണ്
മനുഷ്യരോ അതോ രാക്ഷസരോ?
മാറാവ്യാധികൾ ഓരോന്നുമിങ്ങനെ
മാലോകരെ കൊന്നൊടുക്കീടുന്നു
എന്നിട്ടും പാഠങ്ങൾ പഠിക്കാത്തത് എന്താണ്
പാടത്ത് പാടുന്ന പൈങ്കിളിയെ
|