അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/എന്തിനി നാളെ....

എന്തിനി നാളെ?

 മണ്ണുകിളയ്ക്കുക,
നട്ടുനനക്കുക,
പച്ചവിരിക്കുക;
    നാളെയാകാം.

കൊത്തിയൊരുക്കുക,
തേച്ചുമിനിക്കുക,
ശുദ്ധിവരുത്തുക,
    നാളെയാകാം.

ശബ്ദമുയർത്തുക,
സമരമെടുക്കുക,
"അരുത്" എന്ന് പറയുക;
     നാളെയാകാം.


ഇന്നിനും നാളെക്കും
പറയാനുണ്ടേറെ
കാത്തിരിക്കുക നാം ഇനിയും.....
ലോകത്തെ വിറങ്ങലിപ്പിച്ചീവിധ-
മാക്കിയ "മഹാമാരി"യെ ചെറുത്തിടും നാം.
മൂന്നടിയകലവും, അണുനാശിനിയും,
പിന്നെ ഈ മാലാഖമാരും....
ലോകന്മക്കായ് കരങ്ങൾ കൂപ്പാം.....


നാളെയെ നാളേക്കായ് മാറ്റിനിർത്താം,
എന്തിനി നാളെയെന്നാർക്കറിയാം!!

നന്ദന കെ എസ്
10 B അമൃത വി എച്ച് എസ് എസ് കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത