19:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ പൂക്കൾ | color=5 }} <center> <poem> ദുരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരമൂത്ത മനുഷ്യൻ കർമഫലത്താൽ
ഭൂമിഇന്നാകെ ശവപ്പറമ്പായി
ഒരു നീതി ശാസ്ത്രവും ഇല്ലവന്റെ
സ്വാർത്ഥമാം ജീവിത വഴിത്താരയിൽ
കുടിനീരിൽ അവൻ വിഷംകലർത്തി
തെളിനീർ ഉറവ മണ്ണിട് മൂടി
കണ്ടലുവെട്ടി ഫ്ലാറ്റ് പണിതവൻ
ഇന്നുവീട്ടിലിരിക്കുന്നു കുഞ്ഞിനെപോൽ
കരയിലും, കടലിലും പ്ലാസ്റ്റിക് വിതറി
കാലാവസ്ഥ ആകെ അട്ടിമറിച്ചപ്പോൾ
സഹികെട്ട ഭൂമിയുടെ മാറിലിന്നു
കൊറോണ പൂക്കൾ വിരിഞ്ഞിടുന്നു