കാട്ടാറിൻ തീരത്തെ വന്മരചില്ലയിൽ,
സല്ലപിച്ചിരിക്കെ ഇണയെ നഷ്ടപ്പെട്ട പക്ഷി
ഇനിയും സ്താംബി ച്ചിരിക്കുകയാണോ
മാസങ്ങൾ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും,
എന്തിനാണിങ്ങനെ പകച്ചിരിക്കുന്നത്?
ചോദ്യശരങ്ങൾ കേട്ട്,
പേടിക്കണ്ട നീ,
നിന്റെ പ്രിയൻ നിനക്കായി അവിടെ-
അങ്ങ് അകലെ,
പറന്നെത്താൻ കഴിയാത്തിടത്തു
ഒരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ട്.
മണിമാളികയല്ലത്-
ഒരു കൊച്ചു കൂട്,
ഒരു മോഹക്കൂട്.
അതറിയിക്കാൻ
അവൻ അയച്ചതാണെന്നേ...
ഒറ്റപ്പെട്ട പ്രിയേ,
മംഗളവാർത്ത അറിയിക്കാൻ വന്ന ദൈവദൂതനെപോലെ,
സ്തംഭിച്ചിരിക്കാതെ
വരൂ,... പ്രിയൻ നിന്നെ ക്ഷണിച്ചിരിക്കുയാണ്,
ഒറ്റെക്കെത്താനാകാ-
ത്ത, ആ രാജ്യത്തേക്ക്.
രാമന്റെ അയോധ്യയെന്നു നിനക്കരുതേ, അത്
സ്വർഗം, സംശയവും
മരണവും ഇല്ലാത്തതു.
വരൂ, പോകാം,
ആ പ്രിയന്റെ അരികിലേക്ക്, -
മോഹ കൂടിന്റെ അരികിലേക്ക്...
കാത്തിരിക്കുകയാണ് അവൻ,..
മോഹ കുടുമൊരുക്കികൊണ്ട്......