ശുചിത്വ സുന്ദരമായൊരു ഗ്രാമം പടുത്തുയർത്തുക നാം. ശുചിത്വ സുന്ദരമോയൊരു ജനതയെ വാർത്തെടുക്കുക നാം നമ്മുടെ വീടും തൊടിയും നാടും ശുചിത്വമുള്ളവയാക്കീടാൻ നമ്മൾക്കൊന്നായ് അണഇ ചേരാം ശുചിത്വപാതയിൽ അണിചേരാം മാരകമാം പല രോഗാണുക്കൾ നമുക്ക് ചുറ്റും പെരുകീടും കാഴ്ചകളല്ലോ കാണുന്നൂ നാം അനുദിനമിങ്ങനെ പെരുകുന്നു.. നമ്മുടെ വഴികൾപാതകളൊന്നും മാലിന്യക്കുഴിയാക്കാതെ നല്ലൊരു ശീലം വളർത്തിയെടുക്കാൻ ഒന്നിച്ചൊന്നായ് യത്നിക്കാം ഓർക്കുക നമ്മൾ കുളവും തോടും ദൈവം തന്നൊരു വരദാനം അവയെ സംരക്ഷിക്കാനായ് ഒത്തൊരുമിച്ചു പ്രവർത്തിക്കാം ശുചിത്വസുന്ദരമഗ്രാമം എന്നൊരു സുന്ദരസ്വപ്നം പൂവണിയാൻ ഒരു പുതുഗ്രാമ പിറവിക്കായ് ഒത്തു പിടിക്കൂ അണി ചേരൂ...