ഹാ മനോഹരം പരിസ്ഥിതി!
കളകളമൊഴുകും അരുവികളും
നീലാകാശ മേച്ചിൽപുറങ്ങളും
പാറിപ്പറക്കുന്ന പറവകളും പുഞ്ചിരിതൂകുന്ന പുഷ്പങ്ങളും
വന്യമൃഗങ്ങളും വൻമരങ്ങളും
മയിലും മുയലും
മഴയും വെയിലും
വയലും പുഴയും
മഞ്ഞും മനുഷ്യനും
ഹാ അത്ഭുതം പരിസ്ഥിതി സുസ്ഥിരമല്ലാത്ത ആനന്ദം നേടാൻ
പ്രകൃതിയുടെ ഹൃദയ ഭാഗങ്ങൾ നികത്തിത്തകർത്തു പടുകൂറ്റൻ ഫ്ളാറ്റുകൾ പണിത്
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു
പരിസ്ഥിതിയെ
ഹാ കഷ്ടം!
അരുതേ കൊല്ലരുതേ നാം നമ്മെ തന്നെ.