ഗഥകാല സ്മൃതിതൻ ഓളപ്പരപ്പിൽ ഞാൻ ഒരു കല്ലോലിനിയായ് ചാരെനിന്നു... ഊഷരഭൂമിയിൽ ഞാൻ കണ്ടതൊ- ന്നുമേ മറക്കാനാവാത്ത നഷ്ടസ്വപ്നം ! രോഗദുരിതങ്ങൾ അകാലമൃത്യുവും അലത്തല്ലി വന്നെന്നെ പ്രഹരികടന്നു... ആർത്തനാദമെന്നുള്ളിൽ കുരുങ്ങിയൊ- ന്നുറക്കെ കരയുവാനാവതില്ല.... രോഗത്താലമ്മയും, പ്രളയത്താലെൻ വീടും മണ്ണിന്റെ മാറിലമർന്നുപോയ്- ജീവിതമൊരുവിധം തിരിച്ചുപിടിച്ചാ തീരമടുക്കാനൊരുങ്ങിടുമ്പോൾ വീണ്ടുമൊരു മാറാവ്യാധി വന്നെന്നെ വീട്ടുതടങ്കലിലാക്കിടുന്നു... വൈറസ് ബാധയതേൽക്കാതിരിപ്പാൻ വീടിനകത്തങ്ങനിരിക്കതന്നെ !
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത