അമ്മപറഞ്ഞൊരു അമ്മതൻ ബാല്യം എന്നും എനിക്കൊരു സങ്കൽപ ലോകമായ്
വയലും കുളങ്ങളും തെങ്ങുകളും എല്ലാം എന്നും എനിക്കൊരു കൗതുകലോകമായ്
ഞാൻ അറിഞ്ഞേൻ - ബാല്യകാലത്തിനോർമയിൽ വയലോ കുളങ്ങളോ ഒന്നുമേ ഇല്ല
എന്റെ ബാല്യത്തിൽ എവിടെ തിരിഞ്ഞാലും പ്രകൃതി ദുരന്തവും മഹാമാരികളും മാത്രം
ആരാണ് ഞങ്ങൾകീ - പ്രകൃതിസൗന്ദര്യത്തിൻ കാഴ്ചകൾ നഷ്ട- പെടുത്തിയതാരാണ്
ദൈവമോ മനുഷ്യരോ ആരായാലും - ഇന്ന് ഞങ്ങൾകത് തീരാ - നഷ്ടമെന്നോർക്കണം