മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെ

16:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ


ചൈനയിൽ പിറന്ന്
ലോകമാകെ ചുറ്റി
ഈ കൊച്ചു കേരളത്തിലും വന്ന രാക്ഷസൻ
കോവിഡെന്ന രാക്ഷസൻ
കൊറോണയെന്ന പേരിലിന്ന്
ലോകമാകെ വിഴുങ്ങിടുന്നു.
മരണത്തെ മാറ്റുവാൻ
അകലം വിട്ട് നിന്നിടാം
കൈകൾ നന്നായി കഴുകണം
ഇടക്കിടെ സോപ്പ് തേച്ച് കഴുകണം
അകലണം അകറ്റണം
കൊറോണ എന്ന മാരിയെ
വീട് വൃത്തിയാക്കിടാം, നാട് വൃത്തിയാക്കിടാം
അധികൃതർ ചൊന്ന കാര്യമൊക്കെ ചെയ്തിടാം
ഈ മഹാമാരി തോറ്റു തന്നാൽ വണ്ടി ഓടും. ബസ്സുമോടും കടകളൊക്കെ തുറന്നിടും
വസൂരി തോറ്റു, ഡങ്കിതോറ്റു, നിപ്പ തോറ്റ കേരളം
കൊറോണ എന്ന മാരിയേയും
അകലം കാത്ത് ഒരുമയോടെ നാട്ടിൽ നിന്ന്
തുരത്തിടാം.
കൂട്ടുകാരേ, നാട്ടുകാരേ വീട്ടിൽ തന്നെ കഴിഞ്ഞിടാം
നല്ല നാള് വന്നിടും

വൈഗ രഞ്ജിത്ത്
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത