ശുചിത്വം
ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. അത് കൂടുതൽ യാന്ത്രികത യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സുഖ സന്തോഷങ്ങൾ പണം കൊടുത്തു വാങ്ങി കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടി ഉയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അധപതിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്കു മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും കണക്കാക്കി കഴിഞ്ഞു. നമ്മുടെ ഭൂമിയെ മനുഷ്യൻ കാണാൻ തുടങ്ങിയത് മുതൽ ഇന്ന് ലോകം മുഴുവനും വിവിധങ്ങളായ അസുഖങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ പിടിയിലമർന്നിരിക്കുന്നു.

ഓരോ വ്യക്തിയും അവനവൻ നിലകൊള്ളുന്ന സമൂഹം വൃത്തിയോടെയും മാലിന്യമുക്തമായും പരിചരിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമായി കാണേണ്ടതാണ്.നമ്മുടെ വീട്ടിലെ മാലിന്യം അടുത്തുള്ളവന്റെ പറമ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുമ്പോൾ ഒന്നോർക്കുക നാളെ ഇതുമൂലമുണ്ടാകുന്ന പകർച്ചവ്യാധികളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുക എന്നത് തീർത്തും കഠിനവും ദുസ്സഹവുമായിരിക്കും.വീടും പരിസരവും മാലിന്യമുക്തമാക്കി സംരക്ഷിച്ച് പ്രകൃതിയെ പരിപാലിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തിൽ നിന്നും നിർമാർജ്ജനം ചെയ്യപ്പെട്ടിട്ടുള്ള പല രോഗങ്ങളും ഇന്ന് വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവയിൽ പലതും മനുഷ്യൻ കൃത്യമായി പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. പരിസര ശുചിത്വത്തിന് ഗവൺമെന്റ് വളരെയധികം പ്രാധാന്യം നൽകുന്നു.കോളറ, വയറിളക്കംഡെങ്കിപ്പനി, മലമ്പനി, മന്ത് തുടങ്ങിയ സാംക്രമിക രോഗങ്ങളെ ഇല്ലാതാക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലതും ഈച്ച കൊതുക് ചെറുപ്രാണികൾ മലിനജലം എന്നിവയിൽനിന്നും പൊട്ടിപ്പുറപ്പെടുന്നയാണ്. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി അവ ഇല്ലാതാകണം. ഇങ്ങനെ ഓരോ വ്യക്തിയും ശ്രമിക്കുമ്പോൾ അവരുടെ വീടും പരിസരവും അതുവഴി ഈ സമൂഹവും ലോകവും തന്നെ ശുചിത്വമാകപ്പെടുന്നു. വീടുകളിലെ മലിനജലം, മത്സ്യമാംസാദികളുടെ വേസ്റ്റ്, പഴം പച്ചക്കറികൾ എന്നിവയുടെ വേസ്റ്റ് തുടങ്ങിയ മാലിന്യങ്ങൾ പ്രത്യേക വേസ്റ്റ് ബിന്നിൽ അഥവാ ജൈവ മാലിന്യ പ്ലാന്റിൽ നിക്ഷേപിക്കുകയും അതിൽനിന്ന് ലഭിക്കുന്ന വളം അടുക്കളത്തോട്ടത്തിൽ പച്ചക്കറി വിളകളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.ഇതുവഴി പരിസരശുചിത്വം നിലനിർത്തി രോഗങ്ങൾ ഇല്ലായ്മ ചെയ്ത വിഷരഹിത പച്ചക്കറി കഴിക്കാൻ സാധിക്കുന്നു.

ലോകത്തെ മുഴുവൻ വിറപ്പിച്ച ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗം വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ഓരോ നിമിഷവും നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. വ്യക്തി ശുചിത്വം പാലിച്ചു ഈ രോഗത്തെ ഇല്ലായ്മ ചെയ്യുന്നതിന് നിരവധി ആളുകൾ ഊണും ഉറക്കവും ഉപേക്ഷിച്ചു പൊരുതിക്കൊണ്ടിരിക്കുകയാണ്. വ്യക്തി ശിചിത്വത്തിനു വളരെയധികംപ്രാധാന്യം നൽകുന്നവരാണ് കേരളീയർ.എന്നാൽ വിദ്യാസമ്പന്നർ എന്നഹങ്കരിക്കുന്ന ഭൂരിപക്ഷവും പരിസര ശുചിത്വത്തിനു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. കേരള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കിവരുന്നു. വിദ്യാർത്ഥികളും ശുചിത്വ പ്രവർത്തനങ്ങളിൽ അനുദിനം പങ്കാളികളാവുകയും അതിലൂടെ ഈ നാടിനെ തന്നെ സംരക്ഷിക്കുവാനും അവർ തയ്യാറാകുന്നു. കേരളം നിരവധി കാര്യങ്ങളിൽ ലോകത്തിനുതന്നെ മാതൃകയായി കൊണ്ടിരിക്കുന്നു. അതിൽ ശുചിത്വത്തിനുള്ള പ്രാധാന്യം ദൈവത്തിന്റെ സ്വന്തം നാട് ലോകത്തിന് കാണിച്ചു കൊണ്ടിരിക്കുകയാണ്.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ഗാന്ധിവാക്യം നാം ഈ നിമിഷവും കൂടെക്കൂടെ ഓർക്കുക..


{{BoxBottom1

പേര്= കീർത്തി കൃഷ്ണ ക്ലാസ്സ്= 7 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി സ്കൂൾ കൊളഗപ്പാറ സ്കൂൾ കോഡ്= 15360 ഉപജില്ല= ബത്തേരി ജില്ല= വയനാട് തരം= ലേഖനം color= 5