ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കേരള ഭംഗി

15:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരള ഭംഗി      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരള ഭംഗി     

ഭാരത മണ്ണിൽ ഒരു ചെറുപുൽകൊടിയായി
വിടർന്നു വന്ന നമ്മുടെ കേരളം
മലയോരങ്ങളും താഴ് വരകളും
നിറഞ്ഞ് കവിഞ്ഞീടുന്നൊരി കേരളം
കിളി കൊഞ്ചലിൽ നാദമായി ഉണർന്നിടും കൊച്ചു കേരളം
പൊൻ പുലരി പൂക്കും വേളയിൽ
സ്വർണ സൂര്യ രശ്മിയായി
പതിയ്ക്കും കേരളം
വിൻമേഘ ചിറകിൽ നിന്നു വർഷമഞ്ഞാൽ
തഴുകുന്ന കേരളം
കേരളമേ നിന്റെ സുവർണ്ണപ്രകാശം നിലച്ചുവോ
മഹാമാരിതൻ ഭീകരതയാൽ ഒലിച്ചു വോ നിൻ സുവർണ്ണ
ഭംഗി
മനുഷ്യാ നിൻ അതിമോഹത്തിനാൽ
പ്രകൃതിതൻ ഭംഗി മങ്ങിയോ
മലയോരങ്ങളോ പുൽമേടുകളോ കാനനഭംഗിയോ
അദൃശ്യമാണെന്ന് പ്രകൃതിയിൽ
മനുഷ്യാ നീ ചെയ്തീടും കർമ്മത്താൽ മൺമറഞ്ഞു പോയ
സ്വർഗ്ഗീയ കിരണങ്ങൾ
തിരികെ വരുമോ
മനുജനാൽ ചെയ്ത
പാപഫലം നീക്കി
പൊൻപുലരിയുടെ സ്വർണ്ണ
കിരണങ്ങളെ വരവേൽക്കാൻ നാം
ഒന്നായി കൈ കോർത്തിടാം.....
 

ആദിത്യ നന്ദൻ.പി
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത