ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/മഹാമാരി

15:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''മഹാമാരി | color=5 }} <center> <poem> ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകത്തെങ്ങും മഹാമാരി പടർന്നു
ലോകത്തെങ്ങുമതു നാശം വിതച്ചു
ഇത്തിരി പോന്നൊരു വൈറസ്സിനെ
ഭയന്നതിശക്തരാം നമ്മൾ വിറച്ചു
ഒരു തവണ കൈ കഴുകാത്ത നമ്മൾ
പലതവണ കൈ കഴുകാൻ പഠിച്ചു
മാസ്കില്ലാതിറങ്ങാൻ വയ്യ പുറത്ത്
വേറൊരു മാർഗ്ഗമുണ്ടോയീ കൃമിയേ തുരത്താൻ
ലക്ഷങ്ങളെ അവൻ കൊന്നൊടുക്കി
പല ലക്ഷങ്ങളെ അവൻ രോഗിയാക്കി
വീട്ടിലിരിക്കാം നമുക്കൊന്നായ്
അകലം പാലിക്കാം നമുക്കൊന്നായ്
ഓടിക്കാമിവനെ എന്നേക്കുമായ്

ആതിര വി അനീഷ്
2 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത