എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/അപ്പുവിനൊരു ബോധവൽക്കരണ ക്ലാസ്സ്

15:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പുവിനൊരു ബോധവൽക്കരണ ക്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിനൊരു ബോധവൽക്കരണ ക്ലാസ്

അപ്പുവും അമ്മുവും നല്ല സുഹൃത്തുക്കളാണ്. ഒരു ദിവസം അപ്പു അമ്മുവിനെ കളിക്കാൻ വിളിച്ചു അപ്പോൾ അമ്മുവിൻറെ അമ്മ പറഞ്ഞു ഞാൻ എൻറെ മോളെ കളിക്കാൻ വിടില്ല. ഞാൻ ചോദിച്ചു എന്താ ചേച്ചി ഒരു മനംമാറ്റം സാധാരണ എന്നും അവൾ എൻറെ കൂടെ കളിക്കാർ ഉള്ളതല്ലേ. കാരണം ഇപ്പോൾ കൊറോണ കാലമാണ് അതുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് കുറച്ചു ദിവസം വീട്ടിൽ ഇരിക്കണം എന്ന്. മാത്രമല്ല ഇപ്പോൾ ലോക്ക് ഡൺ ആണ് അതുകൊണ്ട് ആരും പുറത്തിറങ്ങി നടക്കാൻ പാടില്ല കുറച്ചുദിവസം വീട്ടിൽ ഇരുന്നാൽ നമുക്ക് കൊറോണയെ തുരത്താം. പെട്ടെന്ന് അമ്മു വന്നു പറഞ്ഞു അപ്പു നീ വീട്ടിലേക്ക് കയറും മുമ്പ് കൈകൾ 20 സെക്കൻഡിലും സമയമെടുത്തു നന്നായി കഴുകണം വീട്ടിൽ സാനിറ്റയ്‌സർ ഇല്ല എങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മതി

പിന്നെ നിനക്ക് ചുമയും തുമ്മലും വരുമ്പോൾ ഒരു തൂവാല കൊണ്ട് മുഖം മറക്കാൻ മറക്കരുത്. രോഗലക്ഷണം ഉണ്ടെങ്കിൽ മാസ്ക് ധരിക്കാനും വൈദ്യസഹായം തേടാനും മറക്കരുത്. അത് മാത്രമല്ല പൊതുസ്ഥലത്തെ തുപ്പുന്ന സ്വഭാവം ഉണ്ടെങ്കിൽ മാറ്റുക കേട്ടോ. അതെ പിന്നെ മറ്റൊരു കാര്യം ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക അനാവശ്യമായി പുറത്തിറങ്ങരുത് അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസുകാർ കേസെടുക്കും പിന്നെ ഒരു കാര്യമുണ്ട് അപ്പു "ഭയമല്ല വേണ്ടത് ജാഗ്രതയാണ്" ഇതെല്ലാം അച്ഛനോടും അമ്മയോടും പറയണം അതെ അമ്മു ഇതെല്ലാം എനിക്ക് മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി

hadiya
3 a A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം