പൂവേ പൂവേ കൊഴിയല്ലേ പൂന്തെന്നലു വന്നുവിളിച്ചാൽ പോവല്ലേ പുലരി പൊതുവഴിയിൽ ഇതളു പൊഴിക്കല്ലേ ഒരിതളും നീ പൊഴിക്കല്ലേ ..........(പൂവേ ) പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ ഈറൻമുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ വെള്ളി നിലാവിൽ അലിഞ്ഞു പുഞ്ചിരിമായ്ക്കല്ലേ പൂവണ്ടിൻ പ്രണയം പൊള്ളാണെ നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ അതു പൂന്തേനുണ്ണാൻ അണയുവതാണെ......(പൂവേ ) നിന്നെ കാണാനെന്നും കൊതിയാണേ എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത