നിനച്ചിരിക്കാതെത്തിയ മഹാമാരി ഒഴിവുകാലത്തിൻ്റെ ഉത്സാഹം കെടുത്തി വഴിയരികിലെ കണിക്കൊന്ന പൂവിട്ടു കാണുവാനാരുമാവഴി വന്നില്ല. മാവിൻചോട്ടിലെ ആർപ്പുവിളിയില്ല പുഴയിൽ കുളിയും കളിയുമില്ലാതെയായ് മൈതാനമൊന്നിലും കൂട്ടുകാരില്ലല്ലൊ വായനശാലയും ആളൊഴിഞ്ഞാണല്ലോ ചാരുകസേരയൊഴിയാത്ത നാളുകൾ പിറുപിറുത്തച്ഛനുണ്ടുമ്മറത്തെപ്പോഴും ടി.വി.ക്കു മുന്നിൽ എരിഞ്ഞൊടുങ്ങീ ദിനം ഈ മഹാമാരിക്കറുതി വരുത്തുവാൻ രാപ്പകൽ കഷ്ടതയേറെ സഹിക്കുവോർ നാടിനായിട്ടു ,നമുക്കായും ജീവിതം പടവാളായ് മാറ്റി പടയ്ക്കൊരുങ്ങുന്നവർ മറക്കാതിരിക്കാമീ ദൈവദൂതൻമാരെ സ്നേഹത്തിനാരാമം തീർത്തു നമിച്ചിടാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത