നമസ്കാരം ALPS13183 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 15:18, 18 ഏപ്രിൽ 2020 (UTC)
എന്റെ വേനലവധി കാലം ________
എല്ലാ അവധിക്കാലവും ആഘോഷിച്ചത് പോലെ ഈ വേനൽ അവധി കാലവും ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചിരിന്നു. Covid-19 അഥവാ "കോറോണ" എന്ന മഹാ മാരി ലോകമെമ്പാടും പടർന്നു. ഇന്ത്യയിലും വൈറസ് എത്തിയതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരെയും പോലെ ഞാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ മടുത്തു. സ്കൂളിലെ വാർഷിക പരീക്ഷ നിർത്തി വെച്ചു വെങ്കിലും മദ്രസ പൊതു പരീക്ഷ മാറ്റി വെച്ചതിനാൽ വേനലവധി ക്കും പഠിക്കേണ്ടത് ഓർത്ത് വിഷമിച്ചു. മുറ്റത്തിറങ്ങി ഊഞ്ഞാലാടി കളിക്കാൻ പോലും ഈ ലോക്ക് ഡൗൺ കാലത്ത് പേടിയാണ്. സ്കൂൾ അടച്ചതിനാൽ തുടക്കത്തിൽ വീട്ടിൽ വെച്ച് തന്നെ കള്ളനും പൊലീസും കളി, കണ്ണാടം പൊത്തി കളി മറ്റും കളിക്കും. അതിനിടയ്ക്ക് അനിയനൊത്ത് അടി പിടി കൂടാനും മറക്കില്ല. കൂടാതെ ഉമ്മയും ആയി ഫോണിന് വേണ്ടി വഴക്കിടും. ചില സമയത്ത് ബോറടിക്കും. പിന്നീട് ചിത്രം വയ്ക്കാനും, സ്കൂളിലെ പുസ്തകങ്ങൾ വായിക്കാനും തുടങ്ങി. പുറത്തേക്ക് പോകാൻ കഴിയാത്തതിനാൽ പുതിയ കഥാ പുസ്തകങ്ങൾ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് മദ്രസയിൽ വാട്സ് ആപ്പ് വഴി ക്വിസ് പരിപാടി നടത്തുകയാണെന്ന് അറിഞ്ഞത്. എനിക്ക് വലിയ സന്തോഷമായി. എന്നും ഉച്ചക്ക് 2 മണി ആകുമ്പോൾ ക്വിസ് മത്സരം നടത്തും. അതെനിക്ക് ഈ ലോക്ക് ഡൗൺ കാലത്ത് വളരെ ഉപകാരമായി. അത് കഴിഞ്ഞാൽ ഞാൻ അടുക്കള പണിയിൽ ഉമ്മയെ സഹായിക്കും. ഈ വർഷത്തെ വേനലവധി കാലത്തെ ഞാൻ ഒരിക്കലും മറക്കില്ല. ഈ വേനലവധി കാലത്തെ കൊറോണ കാലം എന്നാണ് ഞാൻ വിളിക്കാൻ ഇഷ്ടപ്പെടുന്നത
Fathima shazi N. C
4 std അഞ്ചരക്കണ്ടി Lp school
________ ..... ..... ..... ..... ..... ...... ...