Binithanoushad/ശുചിത്വം

14:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- ശുചിത്വം - സമചിഹ്നത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem>

വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവരിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം ഇതിന്റെ അർത്ഥങ്ങൾ വ്യത്യസ്ഥമാണ്. ഉദാ-- ആരോഗ്യം,വൃത്തി, വെടിപ്പ്,ശുദ്ധി മുതലായവ- വ്യത്യസ്ഥ സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. കൂടാതെ വീട് വൃത്തിയാക്കൽ, പരിസരം വൃത്തിയാക്കൽ, മാലിന്യ സംസ്കരണം, കൊതുക് നശീകരണം മുതലായവ ഇതിൽ ഉൾപ്പെടുന്നു.ഇതിനെയെല്ലാം ബന്ധപ്പെടുത്തി ഇംഗ്ലീഷിൽ [Sanitation] എന്നു പറയാം

വ്യക്തി ശുചിത്വം:-

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും മറ്റു രോഗങ്ങൾ പകരുന്നതും ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ഇന്നു നമ്മുടെ ലോകത്ത് കൊറോണ അഥവാ Covid 19 അതി മാരകമായി ഒരു വ്യക്തിയിൽ നിന്നും ധാരാളം വ്യക്തിയിലേക്ക് പകർന്നു കൊണ്ടിരിക്കുന്നു. അതിന് ഇതുവരെ ലോകാരോഗ്യ സംഘടന മരുന്ന് പോലും കണ്ടുപിടിച്ചട്ടില്ല. ഇവിടെ മുൻതൂക്കം നൽകുന്നത് ശുചിത്വത്തിനാണ്. എപ്പോഴും ഒന്നിടവിട്ട് സാനിറ്ററീസ്, സോപ്പ് എന്നിവ ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക, വ്യക്തികൾ തമ്മിൽ അകലം പാലിക്കുക, പുറത്തു പോയി വരുമ്പോൾ നന്നായി സോപ്പ് തേച്ച് കുളിക്കുക. ഇട്ട വസ്ത്രം കഴുകി ഉണക്കുക, മുതലായവ ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്ത് ഒരു പരിധി വരെ Covid 19 എന്ന വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചു. ആരോഗ്യശീലങ്ങൾ

1)കൂടെ കൂടെ ഭക്ഷണത്തിന് മുമ്പും പിൻമ്പുo കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക 2)പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധം ആയും കൈകൾ സോപ്പ് ഇട്ട് ഇരുപത് സെക്കന്റ്‌ നേരം കഴുകുക 3)ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് അല്ലേൽ മാസ്ക് കൊണ്ട് നിർബന്ധമായും മുഖം മറയ്ക്കുക 4)രോഗബാധിതരുടെ ശരീര സ്രവങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക 5)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക ഇതുപോലെ ധാരാളം കാര്യങ്ങൾ വ്യക്‌തി ശുചിത്വമായി ബന്ധ പ്പെട്ടിരിക്കുന്നു

പരിസ്ഥിതി ശുചിത്വം

       നമ്മുടെ സമൂഹം ഇന്ന് വളരെയധികം വികസിത അവസ്ഥയിലാണങ്കിലും -- അവരുടെ പ്രവർത്തന രീതികളിൽ വളരെയധികം ലജ്ജ തോന്നുന്നു. വീട്ടിലെ വേയ്സ്റ്റുകളും ചവറുകളും, പ്ലാസ്റ്റിക് ബാഗുകളും മറ്റും ഒരു നോട്ടവുമില്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നു.

പ്ലാസ്റ്റിക്കുകൾ കത്തിച്ച് നമ്മുടെ പ്രകൃതിയെ തന്നെ മാലിന്യ വാവസ്ഥയിലാക്കുന്നു. ഇതു മൂലം ഉണ്ടാകുന്ന വിനാശത്തെ കുറിച്ച് എത്ര തന്നെ ബോധ്യപ്പെടുത്തിയാലും ആ സമയത്ത് മാത്രം കേൾക്കുകയും, പിന്നീട് വീണ്ടും ഇതൊകെ ആവർത്തിക്കുകയും ചെയ്യുന്നു, പരിസ്ഥിതി ശുചിത്വം ചെറുപ്പത്തിലെ മുതൽ തന്റെ വീട്ടിൽ നിന്നു തന്നെ പഠിക്കേണ്ടതാണ്, ആദ്യം വീടും, പറമ്പും വൃത്തിയാക്കുക, ചപ്പ് ചവറുകളും, പ്ലാസ്റ്റിക്ക് കവറുകളും മറ്റും വേർതിരിച്ച് സംസ്ക്കരിക്കുക. പ്ലാസ്റ്റിക്കുകൾ സംസ്ക്കരണ പ്ലാന്റുകളിൽ എത്തിക്കുക. ഇന്ന് അതിനൊക്കെ നമ്മുടെ സമൂഹത്തിൽ ധാരാളം സൗകര്യങൾ നഗരസഭയും പഞ്ചായത്തുകളും മറ്റും നിർമ്മിച്ചട്ടുണ്ട്. വീട്ടിൽ വന്ന് പ്ലാസ്റ്റിക്കുകളും കവറുകളും മറ്റും ശേഖരിച്ചു മാലിന്യ പ്ലാന്റുകളിൽ കൊണ്ടുപോയി വേർതിരിച് സംസ്ക്കരിക്കുന്നു. അങ്ങനെ എല്ലാവരും ചെയുകയാണ് എങ്കിൽ ഇനി വരുന്ന തലമുറയെങ്കിലും നല്ല ശുദ്ധവായു ശ്വസിച്ചു കാൻസർ പോലുള്ള മാരക അസുഖം വരാതെ സുഖമായി ഈ ലോകത്തു ജീവിക്കാൻ സാധിക്കും ഇനി വരുന്ന തലമുറയെങ്കിലും ശുദ്ധവായു ശ്വസിച്ചു വിഷമയമില്ലാതെ ഭക്ഷ്യവസ്തുക്കൾ കഴിച്ച്, ദീർഘായുസോടെ ജീവിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ഐശ്വര്യ. കെ. പി
7 A കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Binithanoushad/ശുചിത്വം&oldid=788210" എന്ന താളിൽനിന്ന് ശേഖരിച്ചത്