14:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23248(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കീഴ് പ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴപോലെ നമ്മുടെ മേൽ പെയ്തിറങ്ങി
മഹാമാരിയായ കൊറോണ വൈറസ്
വൈറസിൻമേലെ പ്രതിരോധമായി
പെയ്തിറങ്ങാൻ നാമെല്ലാവരും
ശ്രദ്ധയോടോരോ ചുവടുവയ്ക്കാം
ജാഗ്രതയോടെ മുന്നോട്ടു നീങ്ങാം
ഔഷധത്തിലേറെ കരുതൽ വേണം
പേടിയിലേറെ ധൈര്യം വേണം
കൈകൾ ഇടയ്ക്കിടെ വൃത്തിയായി
സോപ്പുപയോഗിച്ച് കഴുകിടാലോ
ചുമക്കുമ്പോഴും, തുമ്മുമ്പോഴും
വായും, മൂക്കും മൂടിവയ്ക്കാം
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ
അനുസരിക്കാം നമുക്കോരോരുത്തർക്കും
വ്യക്തിശുചിത്വവും, പരിസരശുചിത്വവും
പാലിച്ചിടാം നമുക്കൊന്നിച്ച്