13:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴകൾ മലകൾ വൃക്ഷലതാദികൾ
എത്ര സുന്ദരമീ പ്രകൃതി
കളം കളം പാടുന്ന കൊച്ചരുവി
പച്ചയുടുപ്പിട്ട നെൽപ്പാടങ്ങൾ
ഓലയിൽ ഊയലാടും
തൂക്കണാം കുരുവികൾ
മധുനുകരുന്ന പൂമ്പാറ്റകൾ
മധുരമായ് പാടുന്ന പൂങ്കുയിലും
മല്ലികപ്പൂവിൻ നറുമണവും
മാനത്തു തെളിയുന്ന വാർമഴവില്ലും
നൃത്തം ചവിട്ടും മയിലുകളും
എന്തൊരു കാന്തിയാണെല്ലാമെല്ലാം
കാർമേഘം മൂടുന്ന വാനവും പിന്നെയാ
മുത്തുകൾ പോലുള്ള മഴത്തുള്ളികൾ
എത്ര മനോഹരമാണീനാട്
എത്ര സുന്ദര മീ പ്രകൃതി !
പ്രകൃതി തൻ മക്കളാംനമുക്ക്
ഒത്തുചേർന്ന്സംരക്ഷിച്ചിടാം
പ്രകൃതിയാണമ്മ പ്രകൃതിയാണമ്മ
പ്രകൃതിതൻ മക്കൾ നാമെല്ലാം