Nsshsveliyanadu/കൊറോണക്കെതിരെ ഭൂമിമലയാളം

13:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshsveliyanadu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കെതിരെ ഭൂമിമലയാളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കെതിരെ ഭൂമിമലയാളം

പടരുകയല്ലോ കൊറോണയെങ്ങും
തടയിടുവാനാകാതെ ലോകം
പകച്ചുനിൽപ്പൂ മാനവരെല്ലാം
കേൾപ്പൂ ലോകം കരളലിയും കഥകൾ

കടൽ കടന്നിങ്ങു വന്നൂ കോവിഡ്
മരണമണിഞ്ഞു ആയിരങ്ങൾ
ലോകം നിശബ്ദമായിരുന്നു
അവനവനിൽ ചുരുങ്ങിടുന്നു

പിടഞ്ഞു വീഴുന്നു ജീവനുകൾ
ശവപ്പറമ്പായി നഗരങ്ങൾ
നൊമ്പരത്തിന്റെ ക്രൂരദിനങ്ങൾ
തരണം ചെയ്യും നാമൊന്നായ്

ഭയം വെടിഞ്ഞു നേരിട്ടിടും
സധൈര്യമായി ഒന്നായി നാം
സങ്കടമായി ഇരുന്നിടാതെ
പോരാടിടാം കേരളമേ

അതിജാഗ്രതമായി തോൽപ്പിച്ചൂ നാം
പ്രളയത്തെയും നിപ്പയേയും
ഒത്തൊരുമിച്ചു ശ്രമിച്ചീടുകിലോ
കൊറോണയെയും തോൽപ്പിക്കാം

ഭയത്തെയെല്ലാം മാറ്റിടാം
നിർദേശങ്ങൾ പാലിക്കാം
കൈകൾ നന്നായി കഴുകീടേണം
മടികൂടാതെ ഇടവേളകളിൽ

മാസ്‌ക് ധരിച്ചു നടന്നീടാം
രോഗവ്യാപനം തടഞ്ഞീടാം
നമുക്കുവേണ്ടി രാപ്പകലാകെ
പരിശ്രമിക്കും സർക്കാരിനൊപ്പം
കൈകോർത്തിടാം ചേർന്നുനിൽകാം
തോൽപ്പിച്ചീടാം കൊറോണയെയും

കാലം തന്ന മഹാമാരി
ധൈര്യം കൊണ്ട് ചെറുത്തിടാം
 

ആർച്ച എ ടി
10 A എൻ എസ് എസ് എച്ച് എസ് വെളിയനാട്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത