ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/അക്ഷരവൃക്ഷം/ചിരിയും കരച്ചിലും

13:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ചിരിയും കരച്ചിലും | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിരിയും കരച്ചിലും

ഉത്തരത്തിൽ കെട്ടിത്തൂങ്ങി
നിന്ന രണ്ടു പൂക്കളെ
ഓടിൻ്റെ വിടവിലൂ ടെ കണ്ട
സൂര്യന് അന്ന് മൗനമായിരുന്നു.

അന്നൊരിക്കൽ
കാട് ചോന്ന് ചോന്ന്
ചോര പൂത്ത പ്പോഴും
സൂര്യന് മൗനമായിരുന്നു.

ആ മൗനം കണ്ട്
മുഷിഞ്ഞ നോട്ടിലിരുന്ന്
ഗാന്ധി കരഞ്ഞപ്പോൾ,
പുത്തൻ നോട്ടിലിരുന്ന്
ഗോഡ്സെ ചിരിച്ചു.

     

സ രി ഗ .കെ .പി .
10 ജി.വി.എച്ച്.എസ്സ്.എസ്സ്._പത്തിരിപ്പാല
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത