ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രകൃതി- അമ്മ

13:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി- അമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി- അമ്മ

പ്രകൃതി അമ്മയാണ്. അമ്മയെ ചൂഷണം ചെയ്യരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972- മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
          " എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും " എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈ വിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിനു എതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു പ്രകൃതി പലപ്പോഴും ഒരു പരിസ്ഥിതിയെ ദോഷമായി ബാധിക്കാറുണ്ട്. അതുകൊണ്ട് ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
         മനുഷ്യൻ സ്വീകരിച്ചു വരുന്ന അഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനില്പ് അപകടത്തിലാകുന്നു. ഭൂമിയിലെ ചൂടിന്റെ വർധനവ്, കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉപയോഗസൂന്യമായ മരുഭൂമികളുടെ വർധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
       ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ പ്രധാനകാരണം അന്തരീക്ഷത്തിന്റെ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവാണ്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നില നിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
        നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ജനസംഖ്യ വർദ്ധനവ് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറി വരുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുന്ന മഹാമാരികൾ (കൊറോണ) പടർന്നു പിടിക്കുന്നു.
       സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി വികസനം സൗഹൃദപരമാക്കണം. മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്ന കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. മാത്രമല്ല ഇത് വായു, ഭക്ഷണം മറ്റു ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.
            പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറക്കുന്നു. നമ്മുടെ പരിസ്ഥിതി എത്രമാത്രം മലിനപെടുത്തുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പോംവഴികളാലോചിക്കാതെ വികലമായ വികസന കാഴ്ചപ്പാടുകൾ പടിപടിയായി നമുക്ക് നിലനിർത്തലാക്കാം.
         പ്രകൃതി താളംതെറ്റുന്നതോടെ മഹാമാരിയായും കൊടുംചൂടായും ജലക്ഷാമമായും പ്രകൃതി പ്രതികരിക്കുന്നു. അതുകൊണ്ട് പ്രകൃതി സൗഹൃദകരമാകണം എന്ന കാഴ്ചപ്പാടിൽ നമുക്കുറച്ചു നിൽക്കാം, നമുക്ക് ഒറ്റകെട്ടായി പൊരുതാം.....

നിയമോൾ ഷിബു
8 D ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം