അമ്മയാണെനിക്കെല്ലാമെല്ലാം സ്നേഹനിധിയാണെന്റെയമ്മ, അമ്മയ്ക്ക്തുല്യമായ് പാരിടത്തിൽ മറ്റേതുമില്ലെന്നത് സത്യമല്ലോ. സ്വന്തമായിഷ്ടങ്ങളേറെയുണ്ടെങ്കിലും മറ്റുള്ളവറ്ക്കായവ മാറ്റിവച്ച്, ജീവിതം ജീവിച്ച് തീറ്ത്തിടുമമ്മയെ നിത്യം കരുതണം നമ്മളെന്നും.