എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നവകേരളം എന്റെ സങ്കൽപ്പത്തിൽ
നവകേരളം എന്റെ സങ്കൽപ്പത്തിൽ
എന്റെ സങ്കൽപത്തിലെ നവകേരളത്തിന് പണ്ടത്തെ കേരളത്തിന്റെ ഒരു ഛായയുണ്ട്. പരസ്പര സാഹോദര്യത്തിനും സ്നേഹത്തിനും പേരുകേട്ടവരായിരുന്നു നമ്മുടെ പൂർവ്വികർ .അവർ കഠിനാധ്വാനികളും,മണ്ണിനെ ദൈവമായി ആരാധിച്ചവരുമായിരുന്നു. എന്റെ സങ്കല്പത്തിലെ കേരളീയർ ഇങ്ങനെയാവണം , അവർ വിയർപ്പിനെ വെറുക്കുന്നവരും ചേറ് കണ്ടാൽ അറക്കുന്നവരുമാവരുത്. പ്രകൃതിയോടിണങ്ങിയിട്ടുള്ള ജീവിതശൈലി ആയിരിക്കണം അവരുടേത്. അവർ അധ്വാനിക്കുന്നത് സന്തോഷം കണ്ടെത്തുന്നവരായിരിക്കണം. നമുക്കു വേണ്ട ആഹാരം നമ്മുടെ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയണം.വിഷ രഹിതമായ ആഹാരം ഏവരുടെയും തീൻമേശകളിൽ എത്തണം. അവർ മാതൃഭാഷ സംസാരിക്കുന്നതിൽ അഭിമാനിക്കണം.കർഷകരോട് ആദരവുള്ള വരായിരിക്കണം.ഒരു നാണയത്തിന് രണ്ടു വശങ്ങൾ ഉള്ള പോലെ എല്ലാത്തിനും നല്ല ഫലങ്ങളും ചീത്ത ഫലങ്ങളും ഉണ്ട് .പണ്ടത്തെ കേരളത്തിൽ ജാതിയെ ചൊല്ലി നിരവധി ഉച്ചനീചത്വങ്ങൾ നില നിന്നിരുന്നു ,എന്നാൽ എന്റെ മനസ്സിലെ കേരളീയർ പണം,ജാതി തുടങ്ങിയവയെക്കാൾ മനുഷ്യന് പ്രാധാന്യം നൽകുന്നവരായിരിക്കണം എന്റെ കേരളത്തിൽ പ്രകൃതിയോടിണങ്ങിയുള്ള വികസനമാണ് വേണ്ടത്.ഒരു മരം വെട്ടിയാൽ പകരമായി രണ്ട് മരം വയ്ക്കുന്ന ശീലം അവരിൽ ഉണ്ടായിരിക്കണം.മനുഷ്യൻറെ ഏറ്റവും വലിയ ശക്തി പ്രകൃതിയാണ് എന്ന ബോധം എല്ലാവരിലും ഉണ്ടായിരിക്കണം. ഇന്നത്തെ കേരളത്തെ പോലെ സാങ്കേതിക വിദ്യയിലും അവർ നിപുണരായിരിക്കണം , ഒപ്പം നമ്മുടെ സഹോദരന്മാർ വിദേശ നാടുകളിലെ സുഖ സൗകര്യങ്ങളിൽ ആകൃഷ്ടരായി ജന്മനാട് മറക്കുന്നവരാകരുത്. വിദേശ നാടുകളെ പോലെ തന്നെ എല്ലാത്തരത്തിലും നമ്മുടെ നാടും വികസിതമാവണം,കൂടാതെ നമ്മുടെ സംസ്കാരം കൈമോശം വരാതെയും നോക്കണം അടുത്ത തലമുറയിലെങ്കിലും ഇത്തരം പ്രവണതകൾ കാണുവാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു. ഇതിനായി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം "ഹരിതകേരളം വികസിതകേരളം"
|