12:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തോരാത്ത മഴ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്രോധം ജ്വലിച്ചു കൊണ്ട് രാത്രി
അവൾ ഏവരെയും ദുഃഖത്തിൽ ആക്കി
ഭയ ചികിതരായി വൃദ്ധനും ബാലനും
എങ്ങും അവളുടെ ക്രോധ നാദം.
അലമുറയിട്ടു പെയ്ത മഴ
കര പുഴയായി ,പുഴ കടലായി
എങ്ങും പ്രളയജലം മാത്രം.
കുടിലും മാളികയും പിഴുതെറിഞ്ഞു
കെട്ടിടസമുച്ചയങ്ങൾ ഓർമ്മയായി
വിദ്യാലയങ്ങളോ ആതുരാലയമായി മാറി.
ഏവരും തുല്യർ; പണമുള്ളവനും ഇല്ലാത്തവനും
ഒരു കുടക്കീഴിൽ തങ്ങി
താങ്ങായി തണലായി മുക്കുവനും നാവികനും
ആയുധ സേനയും ഏവരും ഒന്നായി
ഹരിതഭംഗിയുടെ നാടെങ്ങും അവൾ
കവർന്നെടുത്തു പോയി
വേദനയുടെ ശബ്ദം കേൾക്കാൻ
എന്തേ നീ ഇത്ര ക്രോധം ആയി മാറി
എങ്കിലും നിന്നെ പഴിക്കുന്നില്ല ഞാൻ
എന്തെന്നാൽ നീ വന്ന നാൾ കണ്ടു ഞാൻ
ഏവരും മനുഷ്യരായി
ജാതിയുടെ വേലിക്കെട്ടുകൾ
തകർന്നടിഞ്ഞ നിനക്കെന്റെ പ്രണാമം