ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ മീനു ഒരു പാഠം പഠിച്ചു
മീനു ഒരു പാഠം പഠിച്ചു
മീനുക്കുട്ടി കളിച്ചിട്ട് ഓടിവന്നു. അമ്മേ എനിക്ക് വിശക്കുന്നു. ഭക്ഷണം തരൂ അപ്പോൾ. അമ്മ പറഞ്ഞു നീ കൈ കഴുക് ഞാൻ അപ്പോൾ ഭക്ഷണം എടുത്ത് വയ്ക്കാം. അവൾ കൈ കഴുകിയില്ല. അമ്മ വന്നു. നീ കൈ കഴുകിയോ. അമ്മ ചോദിച്ചു. അതെ. മീനു പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് വയറുവേദന തുടങ്ങി. അയ്യോ വയറുവേദന എടുക്കുന്നേ. മീനു കരഞ്ഞു. അമ്മ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോയി. ഡോക്ടർ ചോദിച്ചു എന്താണ് മോളെ അസുഖം. മീനു പറഞ്ഞു എനിക്ക് ഭയങ്കര വയറു വേദന. മോൾ കൈ കഴുകിയിട്ടാണോ ഭക്ഷണം കഴിച്ചത്. അത് അല്ല. മീനു പറഞ്ഞു. ഇനി മുതൽ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. കൈ കഴുകിയാൽ നമ്മുടെ കൈയിൽ ഉള്ള കീടാണുക്കൾ നശിക്കും. ഡോക്ടർ പറഞ്ഞു. നമ്മുടെ വീടും പരിസരവും ശചിയായിരിക്കണം.
|