എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാത്തിരിപ്പ്

11:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

കേൾക്ക‌ുവിൻ കൊവിഡ് കാലത്ത് ക‌ൂട്ടരേ

സത്യമെന്തെന്ന് മനസ്സിലാക്ക‌ൂ

വൈറസ് മഹാമാരി പടര‌ുന്ന കാലം

ഒര‌ുമിച്ച് ജാഗ്രത പാലിച്ചിടാം


പ്രളയത്തിൽ നിന്ന‌ു നാം രക്ഷ നേടി

നിപ്പയേയ‌ും നമ്മൾ ത‌ുരത്തി വിട്ട‌ു

പതറാതെ നമ്മ‍ുടെ രക്ഷയ്‌ക്ക് വേണ്ടി

പതിനായിരങ്ങൾ നിരന്ന് നിൽപ്പ‌ൂ


ഭീകര ര‌ൂപിയാം കോവിഡിനെ

വര‌ുതിയിലാക്കാൻ ശ്രമിക്ക‌ുന്നവർ

ആരോഗ്യപാലകർ പോലീസ‌ുകാർ പിന്നെ

നീള‌ുന്ന‌ു വലിയൊര‌ു പട്ടികയ‌ും


ലോകത്തെയാകെ തകർത്തിട‌ുന്ന

നോവൽ കോറോണ വൈറസിനെ

ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം

വീട്ടിലിരിക്കാം സ‌ുരക്ഷിതരാകാം.


മാഞ്ഞ‌ുപോയ് ഇന്നലെകൾ

മായ‌ും മറഞ്ഞീട‌ും ഈ ദിനവ‌ും

നാളെ വര‌ും നല്ല നാൾകൾ വര‌ും

വിജയം ലഭിക്ക‌ുന്ന സ‌ുദിനം വര‌ും.