ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/അപ്പൂസിന്റെ അവധിക്കാലം
കൊറോണയ്ക്ക് ഒരു കത്ത്
"അപ്പൂസേ......."അമ്മ വിളിച്ചു അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിക്കാലം ആഘോഷിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു അപ്പൂസ്. അമ്മയുടെ വിളികേട്ട് അപ്പൂസ് ഓടിവന്നു എന്തോ ഗൗരവമുള്ള കാര്യം പറയാനുള്ള തിടുക്കത്തിലുള്ള അമ്മയുടെ നിൽപ്പ് കണ്ട് അവൻ അമ്പരന്നു. "എന്താ അമ്മേ കാര്യം?" അപ്പൂസ് ചോദിച്ചു അമ്മ അവനെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി . അമ്മ പറയുന്ന കാര്യങ്ങൾ എന്റെ മോൻ ശ്രദ്ധിച്ചു കേൾക്കണം. കാരണം ഒരു വലിയ വിപത്തിനെ പറ്റിയാണ് അമ്മയ്ക്ക് പറയാനുള്ളത് . ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ എന്ന വൈറസ്സിനെപ്പറ്റി എന്റെ മോൻ കേട്ടുകാണുമല്ലോ .അതിവ്യാപനം തടയാൻ വേണ്ടി മറ്റുള്ളവരുമായി സമ്പർക്കം പാടില്ല എന്നതുകൊണ്ടാണ് ഈ അവധി നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ അവധിക്കാലം കളിച്ചു നടക്കാനുള്ളതല്ല. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഒതുങ്ങി കൂടണം. അതാണ് നമ്മുടെ ഭരണാധികാരികളുടെ തീരുമാനം . അത് അവർക്കു വേണ്ടിയല്ല നമുക്ക് വേണ്ടിയാണ്. നമ്മൾ മനസ്സിലാക്കി സഹകരിക്കണം. അത് നമ്മുടെ കടമയാണ്. "എൻറെ മോൻ അനുസരിക്കില്ലേ?" "ഞാൻ തീർച്ചയായും അനുസരിക്കും അമ്മേ എനിക്ക് എല്ലാം മനസ്സിലായി അമ്മേ" . അന്നുമുതൽ അപ്പൂസ് വീട്ടിലിരുന്ന് മറ്റുള്ളവർക്ക് മാതൃകയായി എല്ലാവരുടെയും ഉപദേഷ്ടാവായി പെരുമാറാൻ തുടങ്ങി അമ്മയ്ക്ക് വലിയ സന്തോഷമായി അതിനൊപ്പം ആശ്വാസവും അപ്പൂസിനെ പോലെ നമുക്കും വീട്ടിലിരുന്ന് മറ്റുള്ളവർക്ക് മാതൃകയാവാം നമുക്ക് ഒരുമിച്ച് ഈ വിപത്തിനെ നേരിടാം STAY HOME STAY SAFE
|