ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/വൃത്തിയുടെ പ്രാധാന്യം

11:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vineethasara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുടെ പ്രാധാന്യം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുടെ പ്രാധാന്യം

എല്ലാത്തരം നല്ല പ്രചോദനങ്ങളും താൽപര്യങ്ങളുടെയും ഒരളവോളം പ്രേരകം വ്യക്തി തന്നെയാണ്. വ്യക്തി വീട് പരിസരം ഉപഭോഗവസ്തുക്കൾ ഒക്കെ വൃത്തിയിലും വെടിപ്പിലും നിത്യം സൂക്ഷിക്കേണ്ടത് വളരെ അനിവാര്യം തന്നെയാണ്. വ്യക്തിബന്ധങ്ങൾ രൂപപ്പെടുക ആകർഷണീയത വളരുക സ്നേഹം തോന്നുക എന്നതെല്ലാം വൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സ്വഭാവം പെരുമാറ്റം വിശ്വാസം സമീപനം കാഴ്ചപ്പാട് എല്ലാം ആരോഗ്യകരവും കഥകളിൽനിന്ന് മുഖവും ആകുമ്പോഴാണ് ഒരാളെ സമൂഹം മാനിക്കുന്ന തും സ്നേഹിക്കുന്നതും. നാം അറിഞ്ഞോ അറിയാതെയോ മാലിന്യ വാഹികൾ ആക്കി സകലരെയും ദ്രോഹിക്കുന്നത് പലർക്കും പങ്കില്ലെ എന്ന ചോദ്യം പ്രസക്തമാണ് . സ്വന്തം വീട്ടുപരിസരത്ത് പറമ്പിലും മറവ് ചെയ്യാവുന്ന മാലിന്യങ്ങളും വേസ്റ്റുകൾ അന്യന്റെ പറമ്പിലേക്കും പൊതു വഴിയിലേക്കും വലിച്ചെറിയുമ്പോൾ നാം നഷ്ടപ്പെടുന്നത് നമുക്ക് ലഭിക്കേണ്ട പലതരം നന്മകളാണ്. ഇറച്ചിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരും ഉണ്ട്. അവയെ കാക്കകളും മറ്റും കുത്തി സ്വന്തത്തിൽ അയൽപക്കത്തെ കിണറ്റിലും കുളത്തിലും വാട്ടർടാങ്കിൽ ഒക്കെ ആയിരിക്കും ചിലപ്പോൾ വീഴുക. അവ ആ ജലത്തെ മലിനമാക്കുന്നു എന്നുമാത്രമല്ല പലതരം രോഗാണുക്കൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ന് എല്ലാ നാടുകളിലും പഞ്ചായത്ത് തലത്തിലോ വേസ്റ്റുകൾ മാലിന്യങ്ങളും നിക്ഷേപിക്കാനും സംസ്കരിക്കാനും സംവിധാനങ്ങളും സാഹചര്യങ്ങളും ഉണ്ട്. അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്, അത് അല്ലെങ്കിൽ സ്വന്തം പുരയിടത്തിൽ തന്നെ സൗകര്യമുള്ളവർ കുഴിയെടുത്തു മൂടുകയോ സംസാരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടി അലക്ഷ്യമായി വലിച്ചെറിയുകയോ അല്ല വേണ്ടത് എന്ന് ഇനിയും അറിയാത്ത അത് അറിഞ്ഞാലും ഗൗരവത്തിൽ എടുക്കാത്ത പലരും സമൂഹത്തിൽ തന്നെയുണ്ട്.

നൂറുകണക്കിന് രോഗങ്ങൾ പടർത്തുന്ന കൊതുകുകളും ഈച്ചകളും ഇന്ന് വീട്ടിലും പരിസരത്തും വർധിച്ചുവരികയാണ്. ഹെൽത്ത് സെൻറർ ഇൽ നിന്നുള്ള അറിയിപ്പുകൾ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നാം അതിനെ ഗൗരവത്തിൽ എടുക്കുന്നില്ല. വൃത്തിയാണ് മരുന്ന് എന്ന തിരിച്ചറിവുണ്ടാകുന്നത് നിന്നാണ് വൃത്തിയുള്ള ശരീരവും വീടും പരിസരവും രൂപംകൊള്ളുന്നത്. സംരക്ഷിക്കാമായിരുന്ന ആരോഗ്യത്തെ തെറ്റായ ജീവിത ശൈലി കൊണ്ടും വൃത്തിഹീനമായ ജീവിതപരിസരം കൊണ്ടും ശരീരത്തെ മര്ദനം ചികിത്സയ്ക്കുമായി വർഷങ്ങൾ ജീവിച്ചിരിക്കുമ്പോൾ നഷ്ടപ്പെടുന്നത് സുന്ദരമായി വേണ്ടിയിരുന്ന എന്ന ഒരു ജീവിതവും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന കുടുംബവും ആണ് എന്ന് മറന്നു പോകുന്നതാണ് ഇന്ന് ഇന്ന് ഏറ്റവും വലിയ ദുരന്തം.ചിന്തിക്കൂ ആലോചിക്കൂ ബുദ്ധിയോടെ പ്രവർത്തിക്കൂ നല്ല നാളേക്ക് നല്ല തലമുറയ്ക്കായി നല്ല സുന്ദര ദിവസങ്ങൾ ക്കായി നമുക്ക് ഒരുമയോടെ കൈകോർത്തു നിൽക്കാം.

ആലിയ ഫാത്തിമ
3 A ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം