എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ/അക്ഷരവൃക്ഷം/അറിയാതെപോയനന്മ/അറിയാതെപോയ നന്മമരം
അറിയാതെപോയ നന്മമരം
ലൂയി എന്ന മനുഷ്യൻ തൻറെ നാട്ടിലെ അങ്ങാടിയിലെയും റോഡിലെയും മാലിന്യങ്ങൾ വൃത്തിയാക്കുകയാണ് വഴിയിലൂടെ പോകുന്നവർ അവനെ കളിയാക്കുന്നുണ്ട് മരമണ്ടൻ വാസു പണി തുടങ്ങി എന്നു പറഞ്ഞുകൊണ്ട് അവർ ചിരിക്കുകയാണ്. ഇതെല്ലാം കേൾക്കുമ്പോൾ ലൂയിയുടെ മനസ്സിൽ വേദനയുണ്ട്. എന്തിനാണ് ഞാൻ വിഷമിക്കുന്നത് തൻറെ നാടിനുവേണ്ടി അല്ലേ ഞാൻ കഷ്ടപ്പെടുന്നത് എന്നൊക്കെയാണ് ലൂയി ചിന്തിക്കാറ്. ചെറുപ്പം മുതലേ ലൂയിക്ക് തൻറെ നാട് വൃത്തികേടായി നിൽക്കുന്നതോ പ്രകൃതിയെ നശിപ്പിക്കുന്നതോ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ ലൂയി അവിടെയെല്ലാം വൃത്തിയാക്കുമായിരുന്നു. അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞ് നടക്കാതെ പഠിച്ച് വലിയ ആളാവാൻ നോക്ക് എന്നൊക്കെ നാട്ടുകാർ പറയുമായിരുന്നു. എനിക്കെന്താ പഠനത്തിന് കുറവ് പഠിച്ചുകഴിഞ്ഞു ഒഴിവുള്ള സമയത്താണല്ലോ വച്ചുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നത് എന്നൊക്കെ അന്ന് ലൂയി ചിന്തിച്ചിരുന്നു. അന്ന് ലൂയിയെ നാട്ടുകാർ വിളിക്കുന്ന പേരാണ് മരമണ്ടൻ വാസു. ലൂയി എന്ന പേരിനോട് ഒരു സാമ്യവും ഇല്ലാത്ത പേര്. എപ്പോഴും ഈ പേര് തന്നെയാണ് നാട്ടുകാർ വിളിക്കാറ്. ലൂയി യുടെ അച്ഛന് ആകെ കൂടെ ഉണ്ടായിരുന്ന ഭൂമി ലൂയി യുടെ പേരിൽ ആക്കിയിട്ടുണ്ട്. ലൂയി അതിൽ മരങ്ങളും വ്യത്യസ്തയിനം പൂക്കളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. അവിടെ ധാരാളം കിളികളും ജന്തുക്കളും താമസം ആക്കിയിട്ടുണ്ട്. ലൂയി ആ ഭൂമിയിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് അച്ഛനമ്മമാർക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല തങ്ങളുടെ മകൻ നല്ല കാര്യമല്ലേ ചെയ്യുന്നത് എന്ന് അവർ ചിന്തിച്ചിരുന്നു. നാട്ടുകാർ മകനെ കളിയാക്കുമ്പോൾ അച്ഛനും അമ്മയ്ക്കും സങ്കടം ഉണ്ടായിട്ടുണ്ട്. മാത്രമല്ല മകൻ സങ്കടം പറയുമ്പോഴും അവനെ ആശ്വസിപ്പിക്കാൻ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തന്നെ ആശ്വസിപ്പിക്കാൻ ആരും തന്നെയില്ല അച്ഛനും അമ്മയും മരിച്ചിട്ട് മൂന്നു വർഷമായി. അത് ഓർക്കുമ്പോൾ തന്നെ ലൂയി പൊട്ടി കരയാറുണ്ട്.
<
|