10:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= *ഒരു ദൈർ സന്ദേശം *<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ,
ഭൂമി പിളരുന്നു മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ,
ഓർക്കുക മർത്യാ നീ
ജീവൻ തുടിച്ചുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ-
ഒരുനാൾ.