ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം

10:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpschoolmevada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ കാലം


നാടെങ്ങും അടച്ചു പൂട്ടിയിരിക്കുന്നു. "ലോക്ക് ഡൗൺ " എന്നാൽ അടച്ചു പൂട്ടലാണെന്ന് മനസിലായി. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണയെന്ന വൈറസിനെ തുരത്താനുള്ള പൂട്ടൽ. ഒത്തുകൂടലും, ഉത്സവവും, ആഘോഷങ്ങളും, സംഘം ചേർന്നുള്ള കളിമേളങ്ങളും സാധിച്ചില്ലെങ്കിലും ഈ മഹാമാരിയെ തകർക്കാനായാൽ അതു തന്നെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവമേളം. കളിചിരിയില്ല ,ശബ്ദകോലാഹലങ്ങളില്ല... എങ്ങും അക്ഷരചിത്രങ്ങൾ മാത്രം... നല്ല പുസ്തകങ്ങൾ വായിച്ച്... കുഞ്ഞുകുഞ്ഞു ചെടികൾ നട്ടുനനച്ച്... ശുചിത്വ നിർദ്ദേശങ്ങൾ പാലിച്ച്.. ആരോഗ്യത്തോടെ.. സന്തോഷത്തോടെ ഈ ലോക്ക് ഡൗൺ കാലം ചിലവഴിക്കാം.. നല്ല ആരോഗ്യമുള്ള,ശുചിത്വമുള്ള, നല്ല നാടാവട്ടെ നമ്മുടെ സ്വപ്നം....


കാശിനാഥ് കെ എസ്
3 ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം