എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാളത്തിന്റെ പ്രസിദ്ധ കഥകൃത്തായ സി.നാരായണൻ രചിച്ച മനോഹരമായ ഒരു ജീവിത കഥയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. പരിസ്ഥിതി പ്രവർത്തകനും പത്രാധിപനുമായിരുന്നു സി.നാരായണൻ. മലയാളത്തിലെ ഗാന ഗന്ധർവ്വനായിരുന്ന ചങ്ങമ്പുഴയുടെ കഥയാണ് ഇതിലൂടെ വ്യക്തമാകുന്നത് . പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ സർഗ്ഗാത്മകമാക്കി രചനകളായി മാറ്റിയ നവീന കവിയാണ് ചങ്ങമ്പുഴ സ്വന്തം കവിത കോളേജിൽ പഠിച്ച എക കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള.ചങ്ങമ്പുഴയുടെ ജീവിതത്തിൽ നിറയെ പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നു. 1917 ലാണ് അദ്ദേഹം ആദ്യ കവിത രചിക്കുന്നത്. ചങ്ങമ്പുഴയുടെ സുഹൃത്തിനെക്കുറിച്ചാണ് രമണൻ എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്. ചങ്ങമ്പുഴയുടെ കുഞ്ഞിനെ ആസ്പദമാക്കിയാണ് വിരുന്നുകാരൻ എന്ന കവിത രചിച്ചത്. വള്ളത്തോൾ ആദ്യം അറിഞ്ഞ കവിയാണ് ചങ്ങമ്പുഴ. അദ്ദേഹം ആദ്യം ജോലി തേടി പോയത് ആലപ്പുഴയിലാണ് . ആദ്യപുസ്തകമായ ബാഷ്പാഞ്ജലിയെക്കുറിച്ചും ഇതിൽ പറയുന്നു. 1934-ൽ ആരാധകൻ, 1935ൽ ഹേമന്ത ചന്ദ്രിക എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ കൂടി പുറത്തുവന്നതോടെ കാവ്യ ലോകത്ത് സ്വന്തം ഇരിപ്പിടം കവി ഭദ്രമാക്കി. കായംകുളത്തിരുന്നാണ് ചങ്ങമ്പുഴ കേരളം കണ്ട എക്കാലത്തേയും മികച്ച വിപ്ലവ സന്ദേശം തുടിക്കുന്ന കവിതയായ വാഴക്കുല രചിക്കുന്നത്. വെറും 37 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച കാവ്യലോക ഗന്ധർവ്വനായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള 1948 ൽ അന്തരിച്ചു. ചങ്ങമ്പുഴയുടെ ജീവിത കഥ മലയാളത്തിലെ കാവ്യ ശൈലിയെ ഉണർത്തുകയാണെന്ന് കവി.ശ്രീ.സി.നാരായണൻ പറയുന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |