താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗത്തിൽ നിന്ന് രക്ഷപ്പെടാം

രോഗത്തിൽ നിന്ന് രക്ഷപ്പെടാം


ഒരു ദിവസംഅമ്മു പുറത്തുനിന്ന് കളിക്കുകയായിരുന്നു. കളി കഴിഞ്ഞ് അവൾ വീട്ടിനകത്തു കയറി. അവൾ നേരെ അടുക്കളയിലേക്ക് കയറി .അപ്പോൾ അമ്മ അവിടുന്ന് നെയ്യപ്പം ചുടുകയായിരുന്നു. അവൾ കൈ കഴുകാതെ നെയ്യപ്പം എടുത്തു. അമ്മ അതു കണ്ടു .അമ്മ പറഞ്ഞു "മോളേ നീ പുറത്തുനിന്ന് വീടിനകത്ത് കയറുമ്പോൾ കയ്യും മുഖവും കാലും കഴുകി ഇരുന്നോ" ഇല്ല. അമ്മു പറഞ്ഞു. "എന്നാൽ കഴുകിയിട്ടു വാ. മാത്രമല്ല തിന്നുന്നതിന് മുമ്പും ശേഷവും കൈയും വായയും കഴുകണം "അവൾ അമ്മ പറഞ്ഞത് അനുസരിച്ചു .അമ്മ അവളോട് പറഞ്ഞു ഇപ്പോൾ ലോകമാകെ കൊറോണ വൈറസ് പടർന്നിരിക്കുകയാണ് - അമ്മ പറഞ്ഞു തുടങ്ങി എത്രയെത്ര പേരാണ് ഈ രോഗം വന്ന് മരിക്കുന്നത് നമുക്ക് എന്തെല്ലാം മുൻകരുതലെടുക്കാം മോളേ. ഇനിയാണ് ശ്രദ്ധിക്കേണ്ടത് "ഇടക്കിടക്ക് കൈകൾ ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക, തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക ,നഖം കടിക്കാത്തിരിക്കുക. അഴക്കുള്ള കൈകൊണ്ട് മുഖം തൊടാതിരിക്കുക,തണുത്ത വെള്ളം കുടിക്കാതെ ചൂടാറിയ വെള്ളം മാത്രം കുടിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, വീട് വൃത്തിയായി സൂക്ഷിക്കുക ഇത്രയും ചെയ്താൽ തന്നെ ഈ രോഗത്തെ തുരത്താൻ കഴിയും". അമ്മ പറഞ്ഞു ശരി അമ്മേ.

ഹാദിയ നസ്രി
5 A തട്ട്യോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ