എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/ശുചിത്വം

23:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31066 rpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി      

കുറയുന്നില്ല രോഗങ്ങളൊന്നും
കുറയെ ജന്മങ്ങൾ പൊലിയുന്നതല്ലാതെ
കഴിയുന്നില്ല കണ്ണുനീരിന് കാലം
ദിനം തോറും ഭീതി പരക്കുന്നതല്ലാതെ
കരഞ്ഞുകൊണ്ടിരുന്നോരാ ഭൂമിയും ഇന്നിതാ
മൗനത്തിൻ മറയിൽ ഒളിച്ചിരിക്കുന്നു
അവളെനോക്കി ചിരിച്ചവർ കരയുമ്പോൾ
അവളുമാ വേദന നെഞ്ചിലേറ്റിടുന്നു
അവളെ സ്നേഹിക്കാൻ മറന്നവരോടെല്ലാം
പരിഭവം കൂടാതവൾ സ്നേഹവും കാട്ടുന്നു
അവളുടെ ഉറവയെ മലിനമാക്കിയോർ
അവളുടെ ഫലപുഷ്ടിയെ നാശമാക്കിയോർ
അമ്മയായവളെ വേദനിപ്പിച്ചവർ
കർമത്തിന് ഫലമെല്ലാം ഇന്നവർ പ്രാപിച്ചു
മനുഷ്യരെല്ലാം രോഗികളായിത്തീർന്നു
ഒരു കുഞ്ഞു വൈറസിനെ ഭയന്നു
വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു
മാലിന്യങ്ങൾ കുന്നുകൂട്ടി ഭൂമിയെ നേരുക്കിയപ്പോൾ അവരതറിഞ്ഞില്ല
തന്റെ സ്വാർത്ഥതയുടെ വിഷമെല്ലാം
അഴുക്കുചാലിലൂടെ പുറത്തേക്കൊഴുക്കിയപ്പോൾ അവരാത്തോർത്തില്ല
മായവും വിഷവും കലർത്തി തിന്നു കുടിച്ചപ്പോൾ
അവരാത്തോർത്തില്ല താൻ രോഗിയായി തീരുമെന്ന്
പരിസ്ഥിയെ മാനിക്കാതെ
ശുചിത്വം പാലിക്കാതെ
ആരോഗ്യം പരിചരിക്കാതെ
താനാണെല്ലാമെന്ന ഭാവത്തിൽ ഗർവോടെ അവർ
ഞെളിഞ്ഞു നടന്നു കൊറോണ വരുവോളും
ഇപ്പോൾ കൈ കഴുകിയും മാസ്ക്കിട്ടും
മുറികളിൽത്തന്നെ ഇരിക്കുന്നു
പുറത്തിറങ്ങാതെ കൊറോണ പോകുവോളം