എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ശുചിത്വ നാട്

23:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14813a (സംവാദം | സംഭാവനകൾ) ('രാവിലെ തന്നെ ജനലിലൂടെ വരുന്ന ദുർഗന്ധം കാരണമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാവിലെ തന്നെ ജനലിലൂടെ വരുന്ന ദുർഗന്ധം കാരണമാണ് ഞാൻ ഉണർന്നത്. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ മൂക്ക് പൊത്തി ജനലിലൂടെ നോക്കി. ഒരു മരത്തിന്റെ ചുറ്റും നാട്ടുകാർ ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും ചീഞ്ഞ പഴങ്ങളും ഇട്ട് നാശമാക്കുന്നു 'ഇന്ന് നാട്ടിലാകെ രോഗം പടർന്നു പിടിക്കുകയാണ്. അവിടെ ഈച്ച, കൊതുക് ,എലി, കാക്ക ഇവയുടെ ബഹളം.എന്തെങ്കിലും ചെയ്തേ പറ്റൂ. വായും മൂക്കും ഒരു തുണികൊണ്ട് കെട്ടി കൈ കോട്ടും ചൂലും എടുത്ത് ഞാൻ കൂട്ടുകാരെയും കൂട്ടി മരച്ചുവട്ടിലെത്തി. കുറച്ചു കലെ ഒരു കുഴി എടുത്ത് മലിന്യങ്ങളെല്ലാം അതിൽ നിക്ഷേപിച്ചു. അവിടെ മുഴുവൻ മണ്ണിട്ട് ദുർഗന്ധം അകറ്റി. മരുത്തിന് മുന്നിലായി ഒരു പോസ്റ്ററും എഴുതി വെച്ചു. കുഴിയിലരി കിലായി മാലിന്യം കുഴിയിൽ നിക്ഷേപിക്കൂ എന്ന പോസ്റ്ററും എഴുതി വെച്ചു.കുറച്ചു നാളുകൾക്കു ശേഷം നാട്ടിലെ രോഗമെല്ലാം കുറയുകയും മരം നിറയെ ഫലം നിറയുകയും ചെയ്തു.വലിയ ഒരു പാഠം പഠിപ്പിച്ച അമ്മുവിനെയും കൂട്ടുകാരെയും നാട്ടുകാര അഭിനന്ദിച്ചു.