ലോകം മുഴുവൻ കൊറോണയിപ്പോൾ... കൊടും ഭീകരനായ് അവൻ,വിലസിടുന്നു. സർവ്വലോകവും വിറപ്പിച്ചുകൊണ്ടവൻ, അതിവേഗം കാറ്റുപോലെ പരന്നിടുന്നു. ശാസ്ത്രവും കമ്പ്യൂട്ടറും ഗൂഗിളും ... ഒക്കെയും കൊറോണയ്ക്ക്മുമ്പിൽ പകച്ചിടുന്നു. ചൈനയിൽ നിന്നും ഉത്ഭവമാം വൈറസ്.. ലോകമൊട്ടാകെ വിലസിടുന്നു. കൊറോണ കാരണം പഠിത്തവും പരീക്ഷയും ജോലിയും കൂലിയും ഒന്നുമില്ല. ലക്ഷക്കണക്കിനു ജീവനുകൾ, ലോകത്തിൽ നിന്നും അണഞ്ഞിടുന്നു. ലോകത്താകെ ലോക്ഡൗൺ! മനുഷ്യമനസ്സുകൾ വിറച്ചിടുന്നു. നല്ലൊരു കാലം നമുക്കിനി - കാണാൻ കഴിഞ്ഞിടുമോ...? സാമൂഹ്യ അകലം പാലിക്കാം .. ഹസ്തദാനം ഒഴിവാക്കാം .. സോപ്പിട്ട് കൈകഴുകി ശുചിത്വം പാലിക്കാം.. കൊറോണയെ അകറ്റാം....