കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./അക്ഷരവൃക്ഷം/നൻമയാർന്ന പാരിടം

22:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നൻമയാർന്ന പാരിടം | color=4 }} ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൻമയാർന്ന പാരിടം

നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. നമ്മുക്ക് ഇതിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയുകയില്ല. ചിലർ പ്രകൃതിയെ സംരക്ഷിക്കുന്നു ചിലർ ചൂഷണം ചെയ്യുന്നു.പ്രകൃതി എത്ര മനോഹരമാണ്. പക്ഷികൾ, മൃഗങ്ങൾ, ചെറുസസ്യങ്ങൾ, പുൽതകിടുകൾ, ധ്രു മ ങ്ങൾ എന്നിവ എല്ലാo കൊണ്ട് അഞ്ചിതമായ നമ്മുടെ പരിസ്ഥിതിയെ ഇന്ന് നാം ക്രൂരമായി ഉപദ്രവിക്കുകയാണ്. നാം ഒന്ന് ചിന്തിച്ച് നോക്കൂ നമ്മൾ ഉപയോഗിക്കുന്ന ജലം എവിടുന്നാണ്. പ്രകൃതിയുടെ വരദാനമല്ലേ ജലം. വനത്തിൽ നിന്ന് ഉദ്ഭവിക്കുന്നതാണ് പൊയ്കകളും നദികളും ചെറു അരുവികളും. ഇതിൽ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് വനം പരിസ്ഥിതിയുടെ സമ്പത്താണ്. അതിനെ നശിപ്പിക്കരുത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ പരിസ്ഥിതിയാണ്. പരിസ്ഥിതി ഇന്ന് മലിനമായി കൊണ്ടിരിക്കുന്നു. മനുഷ്യൻ്റെ അമിതമായ കൈയ് കടത്തലുകളാണ് ഇതിന് കാരണം. അത് മൂലം മാരകമായ രോഗങ്ങൾ പിടിപെടുന്നു. നാം ഓരോരുത്തരും ശുചിത്വം പാലിച്ചാൽ നമ്മുക്ക് ശുചിത്വമുള്ള പരിസ്ഥിതിയാക്കി മാറ്റാം. പരിസ്ഥിതി ശുചിത്വമുണ്ടെങ്കിൽ രോഗങ്ങളിൽ നിന്ന് വിമുക്തരാവാം. പ്രകൃതിദുരന്തങ്ങളും മാരക രോഗങ്ങളും കൊണ്ട് നിറഞ്ഞിരുന്നു നമ്മുടെ നാട്. ആ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇപ്പോൾ നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ പോലെയുള്ള മാരക രോഗങ്ങളിൽ നിന്ന് വിമുക്തരാവാൻ രോഗ പ്രതിരോധത്തിന് പാലിക്കേണ്ട നിർദ്ദേശങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ സമൂഹത്തിന് വേണ്ടി നമ്മുടെ നാടിന് വേണ്ടി സ്വന്തം ജീവനു വേണ്ടിയും നാം ചെയ്യേണ്ട ഉത്തരവാദിത്വമാണ്. നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മുക്ക് പ്രയത്നിക്കാം.


ആദില റിൻസാദ്
4A കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം