ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കൊറോണക്കാലം

22:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കോറോണക്കാലത്ത്‌
                 വീട്ടിലിരുന്നാൽ
ബോറഡിയാണല്ലോ മുഖ്യം

തൊടിയിലേക്കൊട്ടൊന്നു
                 കണ്ണോടിക്കാൻ
മടിയുള്ള കൂട്ടരും വേറെ

വൈറ്റ്‌ കോളർ ജോബിലിരിക്കുന്നവർ
മണ്ണിൽ പണിയുവാൻ ലജ്ജ

തൂമ്പയെടുത്തു കിളച്ചാൽ തീർന്നു
അയലാളർ കാണുമോ മോശം

സ്‌കൂളിന്റെ ഹെഡ്‌മാസ്‌റ്ററാണേ
                            ഞാനും
ചൂലെടുത്തീടാമോ "ഹയ്യേ'

ചക്കക്കുരു പൊളിച്ചാലോ ഭാര്യ
മൂക്കത്ത്‌ കൈവിരൽ വയ്‌ക്കും

ടി.വിക്കരുകിലോ ചെന്നാലയ്യോ
അമ്മതൻ കയ്യിൽ റിമോട്ട്‌

കൊച്ചു ടി.വി ; സീരിയലിന്നായി
വല്ല്യമ്മ മക്കൾ വഴക്ക്‌

ദൈവമേ നിന്റെ കടാക്ഷം എന്നും
ഞങ്ങളിൽ തൂകീട വേണം


 

സായന്ദന കെ എസ്
8A ജി വി എച്ച് എസ് എസ് പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത