ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/തടവിൽ 'കൊറോണ 'എന്ന മരണം

തടവിൽ 'കൊറോണ 'എന്ന മരണം
<poem>

കൊറോണ എന്ന വൈറസ് വന്നു... നാട്ടിൽ മൊത്തം ഭീതി പരന്നു . നാടും നഗരവും മനുഷ്യരില്ലാതെ... എങ്ങും ഉറങ്ങിയൊരന്തരീക്ഷം. ആശുപത്രികളെല്ലാം ജയിൽ പോലെയായി... ബന്ധുവിനെയും ശത്രുവിനെയും കാണാൻ കഴിയാതെയായി. എന്റെ മരണം...ഞാനറിഞ്ഞില്ല. വീട്ടുകാരറിഞ്ഞില്ല ; നാട്ടുകാരറിഞ്ഞില്ല.. എന്നെ ഒന്ന് നോക്കുവാനോ ആരും വന്നില്ല. പെറ്റമ്മപോലുമീ സത്യമറിഞ്ഞില്ല. എനിക്കുവേണ്ടിക്കരയാൻ ബന്ധുക്കളില്ല. എല്ലാം സഹിച്ചു ഞാൻ ഏകനായി കരഞ്ഞു. ഏകനായി ഞാൻ ഭൂമിയിലേക്കു വന്നു. ആരുമറിയാതെ....ഏകനായി ഞാൻ. ഭൂമിയിൽ നിന്നു മറഞ്ഞു..... ഈ സത്യം ആരും ഓർമ്മിക്കുകയില്ല... എല്ലാം ഭീതിപ്പെടുത്തുന്ന ഓർമ്മകളായി ; നാട്ടുകാർക്കെല്ലാം ഭീതിപ്പെടുത്തുന്ന ഓർമ്മകളായി.

<poem>
അൽക്ക ശശീന്ദ്രൻ.എം
8 A ജി.എച്ച്.എസ്.കൊയ്യം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത