22:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൂഷണത്തിനിരയാകുന്നവൾ
ചൂഷണത്താൽ മരിക്കുന്നവൾ
തന്റെ മക്കളാൽ മരണപ്പെടുന്നവൾ
ദു:ഖങ്ങളെല്ലാം മനസ്സിൽ ഒതുക്കുന്നവൾ
ക്രൂരമായ ആളുകളുടെ മൂർച്ചയേറിയ
വാളിന്നിരയാകുന്നവൾ
ജേ സീ ബിയാൽ അവൾ പൊട്ടിച്ചിതറുന്നു
മാലിന്യങ്ങളാൽ അവൾ മൂടപ്പെടുന്നു
അശുദ്ധവായുവാൽ ശ്വാസംമുട്ടുന്നവൾ
നാം ചൂഷണത്തിൻറെ രാജാക്കൻമാർ
പിന്നേയും മനംനൊന്ത്
കണ്ണീരൊഴുക്കുന്നവൾ
പ്രകൃതി